KB Ganesh Kumar, Sreenivasan 
Entertainment

'അളിയനെ ബ്രൂണെ രാജാവിന്റെ സ്റ്റാഫാക്കാന്‍ 5 ലക്ഷം കളഞ്ഞ ശ്രീനിവാസന്‍'; തട്ടിപ്പിന് ഇരയായ ജീനിയസ്; ആ കഥ പങ്കിട്ട് ഗണേഷ് കുമാര്‍

ബുദ്ധിരാക്ഷസനാണ്. പക്ഷെ സാധാരണക്കാരനായ മലയാളിയാണ് ഒരു വശത്ത്

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താന്‍ പറ്റാത്ത വിടവാണ് ശ്രീനിവാസന്റേത്. പരിഹസിച്ച് പരിഹരിക്കുന്ന ആ ശ്രീനിവാസന്‍ ടച്ച് ഇന്ന് മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങിയാല്‍ തീരില്ല. മലയാള സിനിമയുള്ളടത്തോളം കാലം ഓര്‍ത്തുവെക്കപ്പെടുന്ന പേരുകളിലൊന്നാണ് ശ്രീനിവാസന്റേത്.

നിത്യ ജീവിതത്തില്‍ നിന്നും കഥകളും കഥാപാത്രങ്ങളും കണ്ടെത്തുന്നതില്‍ ശ്രീനിവാസനുണ്ടായിരുന്ന ജീനിയസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഇത്ര ബുദ്ധിമാനായ ശ്രീനിവാസനും ചില അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാറാണ് ശ്രീനിവാസന് പറ്റിയ അബദ്ധത്തിന്റെ കഥ പങ്കുവച്ചത്. നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ വാക്കുകളിലേക്ക്:

ശ്രീനിവാസന്‍ ഒരു ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്. പക്ഷെ സാധാരണക്കാരനായ മലയാളിയാണ് ഒരു വശത്ത്. മോഹന്‍ സംവിധായകന്‍ ആകുന്നതിനൊക്കെ മുമ്പാണ്. അളിയനെ എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കണം. അങ്ങനെയിരിക്കെ മദ്രാസില്‍ വച്ച് അടൂര്‍ പങ്കജം ചേച്ചിയുടെ മകന്‍ അജയന്‍ ഒരു കണ്ടുപിടുത്തവുമായി വന്നു. ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി മാവേലിക്കരക്കാരന്‍ നായര്‍ ആണത്രേ.

ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി വിചാരിച്ചാല്‍ മോഹനനെ ബ്രൂണെയിലേക്ക് കൊണ്ടു പോവുകയും രാജാവിന്റെ സ്റ്റാഫില്‍ കയറ്റുകയും ചെയ്യാം. ശ്രീനിയേട്ടന്‍ നോക്കിയപ്പോള്‍ മോഹനന്‍ അതിലൂടെ രക്ഷപ്പെടും. അങ്ങനെ ബ്രൂണ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ നായര്‍ക്ക് അഞ്ച് ലക്ഷം രൂപയും കൊടുക്കാന്‍ അജയനെ ഏല്‍പ്പിച്ചു. അങ്ങനെ പൈസ കളഞ്ഞയാളാണ്. സന്ദേശവും വരവേല്‍പ്പുമെല്ലാം എഴുതിയ ശ്രീനിവാസനാണ്.

വിസയ്ക്ക് അഞ്ച് ലക്ഷം രൂപ കൊടുത്തൊരു മലയാളി അദ്ദേഹത്തിന്റെ ഉള്ളിലുമുണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് ഇത് എന്നോട് പറഞ്ഞത്. എനിക്ക് ഇങ്ങനൊരു മണ്ടത്തരം പറ്റിയെടാ എന്ന് പറഞ്ഞു. അങ്ങനെയൊരു ശ്രീനിവാസനും കൂടിയുണ്ട് എന്ന് മനസിലാക്കണം. രസത്തിന് പറഞ്ഞതാണ്. എത്ര ബുദ്ധിമാനാണെങ്കിലും പറ്റിക്കാന്‍ പറ്റുന്നൊരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അദ്ദേഹത്തേയും പറ്റിച്ചു.

KB Ganesh Kumar recalls how Sreenivasan fell into a fraud scheme and lost 5 lakhs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതക്കെതിരെ പറയാന്‍ സതീശന് എന്തു യോഗ്യത?; എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരന്‍ നായര്‍

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

ആയൂർവേദ,ഹോമിയോ,സിദ്ധ തുടങ്ങിയ കോഴ്സുകളിൽ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് : ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരം

പുതിന ദിവസങ്ങളോളം കേടുവരാതിരിക്കും; ചില ഹാക്കുകൾ

വീണ്ടും സെഞ്ച്വറി! ഡാരില്‍ മിച്ചലിന് മുന്നില്‍ വിയര്‍ത്ത് ഇന്ത്യന്‍ ബൗളിങ്, ഒപ്പം കൂടി ഗ്ലെന്‍ ഫിലിപ്‌സും

SCROLL FOR NEXT