'പരമാവധി വ്യത്യസ്തമാകാൻ ശ്രമിച്ചിട്ടുണ്ട്, മൂന്ന് ദിവസം കാരക്ടർ കോച്ചിങ്ങിന് പോയി'; 'പെണ്ണ് കേസി'നെക്കുറിച്ച് നിഖില

അതുകൊണ്ടു തന്നെ ഈ സിനിമയ്ക്കായി കുറച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
Pennu Case, Nikhila Vimal
Pennu Case, Nikhila Vimalഇൻസ്റ്റ​ഗ്രാം
Updated on
1 min read

നിഖില വിമൽ നായികയായെത്തിയ പുതിയ ചിത്രമാണ് പെണ്ണ് കേസ്. സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്. വ്യത്യസ്തമായ പല ​ഗെറ്റപ്പുകളിലാണ് നിഖില സിനിമയിലെത്തുന്നത്. നെഗറ്റീവ് ഷേഡുള്ള, വിവിധ നാടുകളിൽ വ്യത്യസ്ത പേരുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്ന രോഹിണി എന്ന കഥാപാത്രമാണ് നിഖില ചിത്രത്തിലെത്തിയത്.

ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ വേഷത്തിന് പിന്നിൽ വലിയ തയ്യാറെടുപ്പുകളുണ്ടായിരുന്നുവെന്ന് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞു. "മിക്ക സിനിമകൾക്ക് മുൻപും ചില മുന്നൊരുക്കങ്ങളൊക്കെ നടത്താറുണ്ട്. പക്ഷേ, ഇത്രയധികം കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്നത് ആദ്യമായാണ്. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്കായി കുറച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

Pennu Case, Nikhila Vimal
'ആരെങ്കിലും ഒരാള്‍ക്ക് വിവരം ഉണ്ടായിരുന്നുവെങ്കില്‍, അവിടെ പൃഥ്വിരാജിന് എന്ത് പ്രസക്തി'; 'ഭഭബ' ഡയലോ​ഗിനെക്കുറിച്ച് മല്ലിക സുകുമാരൻ

ഓരോ കഥാപാത്രവും വ്യത്യസ്തമാണ്. പേരിൽ മാത്രമല്ല അവരെ അവതരിപ്പിക്കുമ്പോഴും ആ വേരിയേഷൻ പ്രകടമാകണം. അവരുടെ ഇമോഷൻസ്, ശരീരഭാഷ ഒക്കെ വ്യത്യസ്തമാണ്. ഒന്നും ആവർത്തിക്കപ്പെടരുത്. ദുർഗയും രോഹിണിയും ബിന്ദുവും സൂസനെമൊക്കെ പരമാവധി വ്യത്യസ്തമാകാൻ ശ്രമിച്ചിട്ടുണ്ട്.

Pennu Case, Nikhila Vimal
'ജിഹാദിയ്ക്ക് ഹിന്ദുക്കളുടെ സിനിമ പ്രൊപ്പഗാണ്ടയായി തോന്നും'; എആര്‍ റഹ്മാന് സൈബര്‍ ആക്രമണം; പ്രതിരോധിച്ച് സോഷ്യല്‍ ലോകം

കഥാപാത്രങ്ങൾക്ക് വ്യത്യസ്തത വരുത്താൻ മൂന്നു ദിവസത്തെ കാരക്ടർ കോച്ചിങ്ങിൽ പങ്കെടുത്തിരുന്നു. ആക്ടിങ് ട്രെയിനറായ അജിത്ത് ലാലാണ് പരിശീലനം നൽകിയത്. ഒരു പത്രവാർത്തയിൽ നിന്നാണ് സംവിധായകൻ ഫെബിൻ സിദ്ധാർഥിന് ഈ ആശയം കിട്ടുന്നത്. അതുകൊണ്ട് സമാനമായ പല വാർത്തകളും കണ്ടും വായിച്ചും അവരെ നിരീക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്".- നിഖില പറഞ്ഞു.

Summary

Cinema News: Nikhila Vimal talks about Pennu Case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com