Mallika Sukumaran
Mallika Sukumaranഇൻസ്റ്റ​ഗ്രാം

'ആരെങ്കിലും ഒരാള്‍ക്ക് വിവരം ഉണ്ടായിരുന്നുവെങ്കില്‍, അവിടെ പൃഥ്വിരാജിന് എന്ത് പ്രസക്തി'; 'ഭഭബ' ഡയലോ​ഗിനെക്കുറിച്ച് മല്ലിക സുകുമാരൻ

ആ പടത്തെക്കുറിച്ചു തന്നെ ആളുകള്‍ പറഞ്ഞത് വലിയ ഗുണമൊന്നും ഇല്ല എന്നാണ്.
Published on

ദിലീപ് നായകനായെത്തിയ ചിത്രമാണ് ഭഭബ. നവാ​ഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ എത്തിയിരുന്നു. വൻ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം തന്നെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഒടിടി റിലീസിന് ശേഷവും ചിത്രത്തിന് വൻ തോതിൽ വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഒരുങ്ങുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡയലോ​ഗിനെക്കുറിച്ച് പറയുകയാണ് മല്ലിക സുകുമാരന്‍. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ ഒരു സംഭാഷണത്തിന് നടി അക്രമിക്കപ്പെട്ട സമയത്ത് പൃഥ്വിരാജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണവുമായി സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ നേരത്തേ പ്രേക്ഷകരില്‍ ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടിയിരുന്നു.

'ഈ സംഭവത്തോടുള്ള എന്റെ പ്രതികരണം ഞാൻ അകത്ത് ഉന്നയിക്കും. തുടർന്ന് അവരുടെ ഭാ​ഗത്ത് നിന്ന് ഒരു സ്റ്റേറ്റ്മെന്റോ പ്രതികരണമോ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് ഉണ്ടായില്ലെങ്കിൽ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്'. - എന്നായിരുന്നു സിനിമയിലെ ധ്യാനിന്റെ ഡയലോ​ഗ്. ​ഗോഡ്സൺ അഞ്ചരക്കണ്ടി എന്ന കഥാപാത്രമായാണ് ധ്യാൻ ഭഭബയിൽ എത്തുന്നത്.

എട്ട് വർഷം മുൻപ് നടന്ന അമ്മ യോ​ഗത്തിന് മുൻപ് പൃഥ്വിരാജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിന്റെ മാതൃകയിൽ സൃഷ്ടിച്ചതാണെന്നാണ് ആരോപണം. ദ് സ്റ്റോറിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ചിത്രത്തിലെ ഡയലോ​ഗിന് പിന്നില്‍ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ‘ഉറപ്പല്ലേ. അത് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുക എന്നതാണ് ലക്ഷ്യം’, മല്ലിക സുകുമാരൻ പറഞ്ഞു.

“ആ പടത്തെക്കുറിച്ചു തന്നെ ആളുകള്‍ പറഞ്ഞത് വലിയ ഗുണമൊന്നും ഇല്ല എന്നാണ്. ഓരോരുത്തര്‍ അവരുടെ അഭിപ്രായം പറയുന്നതാണ്. ഗുണമുണ്ടോ ഇല്ലയോ, കാശ് കിട്ടിയോ എന്നതൊക്കെ അവരുടെ കാര്യം. പൃഥ്വിരാജ് പറഞ്ഞ ഒരു ഡയലോഗ് വെറുതെ ആവശ്യമില്ലാതെ ധ്യാന്‍ ശ്രീനിവാസനെ കൊണ്ട് പറയിപ്പിക്കുന്നുണ്ട്.

Mallika Sukumaran
'യൂട്യൂബിൽ കാണുന്ന പല കാര്യങ്ങളും സെൻസർ ചെയ്തത് അല്ല'; 'ടോക്സിക്' വിവാദത്തിൽ സെൻസർ ബോർഡ് ചെയർമാൻ

ഞാന്‍ പറഞ്ഞു, പറയിപ്പിച്ചത് നിര്‍മ്മാതാവും സംവിധായകനും ആയിരിക്കും. അത് ധ്യാന്‍ പറഞ്ഞു. ആരെങ്കിലും ഒരാള്‍ക്ക് വിവരം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ ഡയലോഗ് പറയേണ്ട സാറേ എന്ന് പറയാമായിരുന്നു. എല്ലാവരും അവരുടെ സൗഹൃദത്തിന്‍റെ പുറത്ത് ഒത്തുകളിക്കുമ്പോള്‍ അവിടെ പൃഥ്വിരാജിന് എന്ത് പ്രസക്തി.

Mallika Sukumaran
'റഹ്മാനോളം വെറുപ്പുള്ളയാളെ കണ്ടിട്ടില്ല, എമര്‍ജെന്‍സി പ്രൊപ്പഗാണ്ട ചിത്രമെന്ന് പറഞ്ഞു; എന്നെ കാണാന്‍ പോലും കൂട്ടാക്കിയില്ല': കങ്കണ

പൃഥ്വിരാജിന് ഇതൊന്നും പ്രശ്നമല്ല. ധ്യാന്‍ പറ‍ഞ്ഞാലും നാളെ ഇതിലും വലിയ നടന്മാര്‍ പറഞ്ഞാലും ഞാന്‍ കരുതുന്നത്, ഈ പറയുന്ന എല്ലാവരുടെയും പറച്ചിലും കാര്യങ്ങളും തിരുത്തേണ്ടിവരും. 100 ശതമാനം ഞാന്‍ വിശ്വസിക്കുന്നത് അതാണ്. പറഞ്ഞത് അബദ്ധമായിപ്പോയി, പറയേണ്ടിയിരുന്നില്ല എന്ന് തന്നെ വരും”, മല്ലിക സുകുമാരന്‍ പറഞ്ഞു.

Summary

Cinema News: Mallika Sukumaran opens about Bha Bha Ba movie controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com