KD ഇൻസ്റ്റ​ഗ്രാം
Entertainment

'കെഡി'യിലെ നോറയുടെ പാട്ട് നിരോധിച്ച് കേന്ദ്ര സർക്കാർ; മാപ്പ് പറഞ്ഞ് ഗായിക

ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല ആ പാട്ട് ഒരുക്കിയത്.

സമകാലിക മലയാളം ഡെസ്ക്

വരികളിൽ അശ്ലീല പ്രയോ​ഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെ കെഡി ദ് ഡെവിൾ എന്ന ചിത്രത്തിലെ ​ഗാനം നിരോധിച്ച് കേന്ദ്ര സർക്കാർ. ദ്വയാർഥ പ്രയോഗങ്ങളുള്ള വരികൾക്കെതിരെ ഉത്തരേന്ത്യയിലടക്കം പ്രതിഷേധമുയർന്നതോടെയാണ് സർക്കാരിന്റെ നടപടി.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ സമൂഹത്തെയും സംസ്കാരത്തെയും ബാധിക്കുന്ന നടപടികൾ അനുവദിക്കാൻ കഴിയില്ലെന്നും അതുകൊണ്ടാണ് നിരോധനമെന്നും കേന്ദ്ര വാർത്താ വിനിമയമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ധ്രുവ് സർജ നായകനായ ചിത്രത്തിലെ 'സർകെ ചുനാർ തേരി സർകെ' എന്ന ​ഗാനമാണ് വിവാദങ്ങൾക്ക് കാരണമായത്.

ഗാനത്തിന്റെ ഹിന്ദി പതിപ്പിലെ വരികളാണ് പ്രതിഷേധങ്ങളുയരാൻ കാരണമായത്. ബോളിവുഡ് നടൻ സഞ്ജയ് ദത്തും നടി നോറ ഫതേഹിയുമുൾപ്പെട്ട ഗാനത്തിനെതിരെ ​ഗായകരടക്കം രം​ഗത്തെത്തിയിരുന്നു. ഗാനം ആലപിച്ച ​ഗായിക മം​ഗ്ലിയും സംഭവത്തിൽ ക്ഷമാപണം നടത്തി രം​ഗത്തെത്തിയിട്ടുണ്ട്.

"പൊതുജനവികാരത്തോടുള്ള ബഹുമാനം കണക്കിലെടുത്ത്, എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ആ ഗാനം നീക്കം ചെയ്‌തിരിക്കുന്നു. അറിയാതെ സംഭവിച്ച തെറ്റിന് ഞാൻ നിങ്ങളോട് ഓരോരുത്തരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല ആ പാട്ട് ഒരുക്കിയത്. ശരിക്കും സംഭവത്തിൽ ഞങ്ങൾ ഖേദം രേഖപ്പെടുത്തുന്നു".- മം​ഗ്ലി കുറിച്ചു.

അതോടൊപ്പം പാട്ടിന്റെ തിരുത്തിയ പതിപ്പ് ഉടനെ പുറത്തിറങ്ങുമെന്നും ​ഗായിക അറിയിച്ചു. കർണാടക സംസ്ഥാന വനിതാ കമ്മിഷനെ കൂടാതെ ഹരിയാന വനിതാ കമ്മിഷനും ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. തുടർന്നാണ് കേന്ദ്രം നിരോധിക്കാൻ തീരുമാനിച്ചത്. പ്രേം സംവിധാനം ചെയ്ത ചിത്രം അടുത്ത മാസം റിലീസ് ചെയ്യും.

Cinema News: KD song controversy singer Mangli issues apology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

അവൻ ഇനി ഒറ്റയ്ക്കല്ല, പഞ്ചിന് ​'ഗേൾ ഫ്രണ്ട്' ആയി; മോമോ ചാനൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

SCROLL FOR NEXT