കീര്‍ത്തി സുരേഷ് 
Entertainment

'ഞാന്‍ വിവാഹിതയാവുകയാണ്, ഗോവയില്‍ വെച്ചാണ് ചടങ്ങ്'; സ്ഥിരീകരിച്ച് കീര്‍ത്തി സുരേഷ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് വിവാഹിതയാവുകയാണ്. ബാല്യകാല സുഹൃത്തായ ആന്റണി തട്ടില്‍ ആണ് വരന്‍. വിവാഹത്തിന് മുന്നോടിയായി താരം കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് വിവാഹത്തെക്കുറിച്ചുള്ള കീര്‍ത്തിയുടെ വാക്കുകളാണ്.

ഡിസംബറില്‍ ഗോവയില്‍ വച്ചായിരിക്കും വിവാഹം എന്നാണ് നടി പറഞ്ഞത്. ക്ഷേത്ര ദര്‍ശനം നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഡിസംബറില്‍ ഞാന്‍ വിവാഹം കഴിക്കുകയാണ്. അതുകൊണ്ടാണ് ഞാന്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയത്. ഗോവയില്‍ വച്ചാണ് വിവാഹം നടക്കുക.- കീര്‍ത്തി സുരേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടി സോഷ്യല്‍ മീഡിയയിലൂടെ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ആന്റണിക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. പ്രണയത്തിന്റെ 15 വര്‍ഷം ആഘോഷിച്ചുകൊണ്ടായിരുന്നും പോസ്റ്റ്. സ്‌കൂള്‍ കാലം മുതല്‍ ഇരുവരും ഒന്നിച്ച് പഠിച്ചവരാണ്. ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ബേബി ജോണിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം. വരുണ്‍ ധവാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓപ്പറേഷൻ സൗന്ദര്യ': അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടിയുമായി സർക്കാർ; വ്ലോഗർമാരും നിരീക്ഷണത്തിൽ

അഖിലേന്ത്യാ മിലിട്ടറി ഫോട്ടോഗ്രാഫി മത്സരം: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ ടി പി സൂരജിന് അവാര്‍ഡ്

തിരുച്ചിറപ്പള്ളിയില്‍ വാന്‍ മരത്തിലിടിച്ച് എട്ട് പേര്‍ക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരിക്ക്

വെടിക്കെട്ട് തുടക്കം, മൂന്ന് അര്‍ധ ശതകം; അവസാന ഓവറുകളില്‍ കളി തിരിഞ്ഞു; പാകിസ്ഥാന്‍ എ 313ന് പുറത്ത്

കെഎഎസില്‍ സമഗ്ര മാറ്റം വരുന്നു, ഇഎം രാധ അന്തരിച്ചു, ഇന്നിങ്സ് ജയത്തിൽ കണ്ണുനട്ട് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാർത്തകൾ