കീർത്തി സുരേഷും അനിരുദ്ധ് രവിചന്ദറും/ചിത്രം: ട്വിറ്റർ 
Entertainment

കീർത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു? പ്രതികരിച്ച് സുരേഷ് കുമാർ

കീർത്തിയും അനിരുദ്ധും ഏറെ നാളായി പ്രണയത്തിലാണെന്നും ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നായിരുന്നു റിപ്പോർട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ടി കീർത്തി സുരേഷും സം​ഗീത സംവിധായകൻ അനിരുദ്ധി രവിചന്ദറും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയാണ്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നതായാണ് വാർത്തകൾ വന്നത്. ഇപ്പോൾ അതിൽ പ്രതികരണവുമായി കീർത്തിയുടെ അച്ഛനും നിർമാതാവുമായ ജി സുരേഷ് കുമാർ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്തയിൽ യാതൊരു സത്യവുമില്ല എന്നാണ് സുരേഷ് കുമാർ പറഞ്ഞത്. 

ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധിനേയും ചേർത്ത് നേരത്തെയും വാർത്തകളുണ്ടായിരുന്നു. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. 

കീർത്തിയും അനിരുദ്ധും ഏറെ നാളായി പ്രണയത്തിലാണെന്നും ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നായിരുന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് ആദ്യമായല്ല കീർത്തിയുടെ വിവാഹം വാർത്തകളിൽ നിറയുന്നത്. ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നും ​ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് കീർത്തി പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി