കീര്‍ത്തി സുരേഷ്/ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

കീര്‍ത്തി സുരേഷ് മലയാളി വ്യവസായിയുമായി പ്രണയത്തില്‍? വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ അഭിനയ ജീവിതം ആരംഭിച്ച താരം ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍താരമായി വളര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് താരത്തിന്റെ പ്രണയമാണ്. മലയാളി വ്യവസായിയുമായി താരം പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

മലയാളിയായ ഫര്‍ഹാന്‍ ബിന്‍ ലിയഖ്വാദുമായി കീര്‍ത്തി ഏറെനാളായി പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റാണ് ഇദ്ദേഹം. മഞ്ഞ ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന കീര്‍ത്തിയുടേയും ഫര്‍ഹാന്റേയും ചിത്രമാണ് വൈറലാവുന്നത്. കീര്‍ത്തിയുടെ ദുബായ് വെക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം. കൂടാതെ ഫര്‍ഹാദ് പങ്കുവച്ച ഒരു ചിത്രം കീര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. ഇരുവരുടേയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

കീര്‍ത്തിയുടെ ഇഷ്ട വെക്കേഷന്‍ സ്‌പോട്ടുകളില്‍ ഒന്നാണ് ദുബായ്. താരത്തിന്റെ ദുബായ് ഫോട്ടോകളില്‍ ഫര്‍ഹാന്റെ സാന്നിധ്യവുമുണ്ടാകാറുണ്ട്. അതിനിടെ മാരി സെല്‍വരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം മാമനന്‍ ആണ് കീര്‍ത്തിയുടെ പുതിയ ചിത്രം. ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസ് കടക്കാന്‍ ഒരു കപ്പലിന് 19 കോടി രൂപ ടോള്‍; യുദ്ധച്ചെലവ് പിരിച്ചെടുക്കാന്‍ ഇറാന്‍

'ഒരു രൂപ പോലും എനിക്ക് നൽകേണ്ടി വന്നില്ല, മരുന്നും കിട്ടി'; കേരളത്തിലെ സർക്കാരിനോട് നന്ദി പറഞ്ഞ് അഫ്​ഗാൻ വിദ്യാർഥി

മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ; പിന്നിൽ കീപ്പർ ​ഗ്ലൗ അണിഞ്ഞ് ധോനി! പിന്നെ കണ്ടത്... (വിഡിയോ)

പി കെ ശ്യാമളയ്ക്കും എം വി ഗോവിന്ദനും രണ്ട് കോടിയുടെ ആസ്തി; സ്വത്തു വിവരങ്ങൾ

20,000 രൂപ വരെ വിലക്കുറവ്, പുതിയ 350 സിസി ബൈക്കുകളുമായി ട്രയംഫ്, ഏപ്രില്‍ ആറിന് ലോഞ്ച്; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT