Keerthy Suresh Movie  ഫെയ്സ്ബുക്ക്
Entertainment

കീര്‍ത്തി സുരേഷിന്റെ 'ഉപ്പു കപ്പുറമ്പു'; റിലീസ് ആമസോണ്‍ പ്രൈമില്‍; എന്നെത്തും?

തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും

Author : സമകാലിക മലയാളം ഡെസ്ക്

കാത്തിരിപ്പിന് ഒടുവില്‍ കീര്‍ത്തി സുരേഷ് (Keerthy Suresh) ചിത്രം 'ഉപ്പു കപ്പുറമ്പു' റിലീസിലേക്ക്. നേരിട്ട് ഒടിടിയിലേക്ക് എത്തുന്ന സിനിമയുടെ റിലീസ് ജൂലൈ നാലിനാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യയുള്‍പ്പടെ 240 രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

അനി ഐവി ശശിയാണ് സിനിമയുടെ സംവിധാനം. കീര്‍ത്തിയ്‌ക്കൊപ്പം സുഹാസ്, ബാബു മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ നിര്‍മ്മാണം എല്ലനാര്‍ ഫിലിംസ് ആണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ചിട്ടി ജയപുരം എന്ന ഗ്രാമത്തിലെ കാഴ്ചകളാണ് സിനിമ അവതരിപ്പിക്കുന്നത്. കോമഡിയിലൂടെ കഥ പറയുന്ന സിനിമ സാമൂഹിക പ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വ്യത്യസ്തമായ ചിത്രമായിരിക്കും ഉപ്പു കപ്പുറമ്പു എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം കീര്‍ത്തിയുടെ മറ്റൊരു ചിത്രമായ റിവോള്‍വര്‍ റിതയും റിലീസിന് തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 27 നാണ് കെ ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ്. ഒടുവിലായി കീര്‍ത്തിയെ സ്‌ക്രീനില് കണ്ടത് ബോളിവുഡ് ചിത്രം ബേബി ജോണിലാണ്. വരുണ്‍ ധവാനായിരുന്നു ചിത്രത്തിലെ നായകന്‍. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം ബോക്‌സ് ഓഫീസില്‍ നേടിയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍