Akka വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഭവാനിയായി കീർത്തി, രുദ്രയായി രാധിക ആപ്തെ; 'അക്ക' ഒടിടി റിലീസിനൊരുങ്ങുന്നു, ടീസർ പുറത്ത്

ധർമരാജ് ഷെട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അക്ക’ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കീർത്തി സുരേഷും രാധിക ആപ്‌തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’യുടെ ടീസറും റിലീസ് തീയതിയും പുറത്ത്. കീർത്തി സുരേഷിന്റെ 34-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടത്. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആർഎഫ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന സീരീസ് ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും.

1980കളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ തലമുറകളായി കെട്ടിപ്പടുത്ത് ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്ത പെർണുരു എന്ന സാങ്കൽപ്പിക സ്ഥലത്താണ് കഥ നടക്കുന്നത്. ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളും അധികാരമാറ്റങ്ങളും കടുത്ത വൈരങ്ങളും നിറഞ്ഞ ഈ ലോകത്ത് ഭവാനി, രുദ്ര എന്നീ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് സീരീസിന്റെ പ്രധാന ആകർഷണം.

ധർമരാജ് ഷെട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അക്ക’ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ്. പെർണുരുവിന്റെ അധികാരഘടനയും അവിടെ നിലനിൽക്കുന്ന പാരമ്പര്യങ്ങളും വൈരങ്ങളും ഉൾപ്പെടുത്തി, സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു ഗ്യാങ്സ്റ്റർ ലോകത്തിലൂടെയാണ് സീരീസ് അവതരിപ്പിക്കുന്നത്.

കീർത്തി സുരേഷ് ഭവാനിയായും രാധിക ആപ്‌തെ രുദ്രയായും എത്തുന്നു. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും കഥയ്ക്ക് സങ്കീർണതയും ഉദ്വേഗവും നൽകുമെന്നാണ് ടീസർ നൽകുന്ന സൂചന.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Keerthy Suresh, Radhika Apte starrer Akka OTT Release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

ന്യൂഡില്‍സ് കഴിച്ച് ഉറങ്ങാന്‍ കിടന്ന അഞ്ചംഗ കുടുംബം മരിച്ച നിലയില്‍, ഭക്ഷ്യ വിഷബാധയെന്ന് സംശയം

തൈ നട്ട് രണ്ടാം വര്‍ഷം മുതല്‍ ലാഭം നേടാം; പേര കൃഷിയിലൂടെ വരുമാനവും ആരോഗ്യവും

29 കിലോമീറ്റര്‍ മൈലേജ്, നഗരങ്ങളില്‍ ഭൂരിഭാഗവും ഇലക്ട്രിക് മോഡില്‍ ഓടാം; റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് വിപണിയില്‍

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം; മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി