'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സം​ഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

400 ലധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
Deva
Devaഎക്സ്
Edited By:
Updated on: 
1 min read

ചെന്നൈ: പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 'തേനിസൈ തെൻട്രൽ' എന്നാണ് അദ്ദേഹം സം​ഗീത പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 400 ലധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

തനതായ ഈണങ്ങളിലൂടെയും നാടോടി ശൈലിയിലുള്ള പാട്ടുകളിലൂടെയുമാണ് ദേവ ശ്രദ്ധ നേടിയത്. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും തമിഴ് സിനിമയിൽ നിറഞ്ഞു നിന്ന സം​ഗീത സംവിധായകനായിരുന്നു. 'അണ്ണാമലൈ', 'ബാഷ', 'ആസൈ', 'കാതൽ കോട്ടൈ', 'നേർക്കു നേർ', 'നിനൈത്തേൻ വന്തായെ', 'വാലി'', ഖുഷി' തുടങ്ങി നിരവധി സിനിമകൾക്ക് സം​ഗീതമൊരുക്കിയിട്ടുണ്ട്.

1990 കളിലെ ഹിറ്റ് സിനിമകളിൽ പലതിനും സം​ഗീതമൊരുക്കിയത് ദേവയായിരുന്നു. ചെന്നൈയിലെ 'ഗാന' (gaana) പാരമ്പര്യത്തിലുള്ള ശബ്ദങ്ങളെയും താളങ്ങളെയും മുഖ്യധാരാ തമിഴ് ചലച്ചിത്ര സംഗീതത്തിലോകത്തിന് പരിചയപ്പെടുത്തിയതും ദേവയായിരുന്നു.

തമിഴ്‌നാട് സർക്കാരിന്റെ 'കലൈമാമണി' പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ആസൈ' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. മോഹൻലാൽ ചിത്രം 'ദ് പ്രിൻസ്', മമ്മൂട്ടി ചിത്രം 'ഫാന്റം', 'കിങ് സോളമൻ' തുടങ്ങിയ മലയാള സിനിമകൾക്ക് സം​ഗീതമൊരുക്കിയിട്ടുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Deva
കയ്യിൽ രണ്ട് തോക്ക്, ടെറർ ലുക്കിൽ നസ്‌ലിൻ; 'ബാച്ച്‌ലർ പാർട്ടി Deux' ലെ ലുക്ക് പോസ്റ്റർ പുറത്ത്
Deva
അനിരുദ്ധ്- കാവ്യ മാരൻ വിവാ​ഹം സ്ഥിരീകരിച്ച് രേവന്ത് റെഡ്ഡി; വിവാഹവിരുന്ന് ചെന്നൈയിൽ, തീയതി പുറത്ത്
Deva
'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ
Summary

Music Composer Deva passes away at 75.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com