Entertainment

'എന്നും കിരണും കീർത്തിയും, 15 വർഷങ്ങൾ': പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരസുന്ദരി

15 വര്‍ഷത്തെ പ്രണയം ആഘോഷിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് വിവാഹത്തിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ കീര്‍ത്തിയുടെ പിതാവും നിര്‍മാതാവുമായ സുരേഷ് കുമാര്‍ അത് സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് തന്റെ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി.

കിരണിനൊപ്പം പടക്കം പൊട്ടിക്കുന്നതിന്റെ ചിത്രമാണ് കീര്‍ത്തി പോസ്റ്റ് ചെയ്തത്. 15 വര്‍ഷത്തെ പ്രണയം ആഘോഷിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. '15 വര്‍ഷം ഇനിയും എണ്ണിക്കൊണ്ടിരിക്കുന്നു. എന്നും ഇങ്ങനെയായിരുന്നു ആന്റണി കീര്‍ത്തി'. എന്നാണ് താരം കുറിച്ചത്.

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഞാന്‍ സന്തോഷം നൃത്തം വെക്കുകയാണ് എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്. തൃഷ കൃഷ്ണ, മാളവിക മോഹനന്‍, നസ്രിയ, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങളെല്ലാം പോസ്റ്റിനു താഴെ കമന്റുമായി എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

നിപ രോഗിയുടെ നില ഗുരുതരം, നാളെ ഹാജരാകാനാകില്ലെന്ന് വീണ, ലോകം ഇനി കാല്‍പ്പന്തിനുപിന്നാലെ ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇനി ലോകം പന്തിന് പിന്നാലെ; ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം, മെക്‌സിക്കോ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഷിഗെല്ല വ്യാപനത്തില്‍ കര്‍ശന ജാഗ്രത, സമ്പര്‍ക്കത്തിലൂടെയും രോഗപ്പകര്‍ച്ചയെന്ന് സംശയം; കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഇന്ന്

നാളെ ഹാജരാകാന്‍ കഴിയില്ല; ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഇഡിക്ക് വീണയുടെ അപേക്ഷ

SCROLL FOR NEXT