ബേബി ജോണ്‍ ഗാനം പുറത്ത് 
Entertainment

ഗ്ലാമറസായി ബോളിവുഡ് അരങ്ങേറ്റം, അമ്പരപ്പിച്ച് കീര്‍ത്തി സുരേഷ്; ബേബി ജോണ്‍ ഗാനം പുറത്ത്

വിജയ് യെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത തെരിയുടെ ഹിന്ദി റീമേക്കാണ് ബേബി ജോണ്‍

Author : സമകാലിക മലയാളം ഡെസ്ക്

വരുണ്‍ ധവാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ജോണ്‍. ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് ചുവടുവെക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ഒരു ഡാന്‍സ് നമ്പര്‍ പുറത്തുവിട്ടിരിക്കുകയാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് കീര്‍ത്തി എത്തുന്നത്.

മേം മട്ക്കാ എന്നു തുടങ്ങുന്ന ഗാനം തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദില്‍ജിത്ത് ദൊസാഞ്ജും ദീയും ചേര്‍ന്നാണ് പാട്ട് പാടിയത്. ഇര്‍ഷാദ് കാമിലിന്റേതാണ് വരികള്‍. ചടുലമായ നൃത്തം കൊണ്ട് അമ്പരപ്പിക്കുകയാണ് വരുണ്‍ ധവാനും കീര്‍ത്തിയും. ദില്‍ജിത്തും വിഡിയോയില്‍ എത്തുന്നുണ്ട്.

വിജയ് യെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത തെരിയുടെ ഹിന്ദി റീമേക്കാണ് ബേബി ജോണ്‍. ജാക്കി ഷറോഫ്, വാമിഖ ഗബ്ബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

44 കൊല്ലങ്ങൾ... വനിതാ ഹോക്കിയിൽ ചരിത്രമെഴുതി ഇന്ത്യ, സ്വർണം!

'പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ ചെറിയൊരു മാറ്റം കൊണ്ടുവരുന്ന സിനിമ ചെയ്യണമെന്നുണ്ടായിരുന്നു; 14 വർഷത്തിന് ശേഷം അത് സാധ്യമായി'

ഇന്ത്യ- പാകിസ്ഥാന്‍ 'ബ്ലോക്ക്ബസ്റ്റര്‍'; ക്രിക്കറ്റ് ഫൈനലില്‍ മഴ കളിച്ചാല്‍?

'അവിടെയെത്തിയപ്പോൾ എനിക്ക് കരച്ചിലടക്കാനായില്ല; 'മെയ്യഴകനി'ലെ ആദ്യ സീൻ വായിച്ചപ്പോൾ തന്നെ കണക്ടായി'

കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ