My Talkies ഫെയ്സ്ബുക്ക്
Entertainment

ഇനി ഒരു മലയാള സിനിമയും മിസ് ആകില്ല; ഒടിടി പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ

'മൈ ടാക്കീസ്' എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം നവംബറിൽ പ്രവർത്തനം ആരംഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: മലയാള സിനിമയ്ക്ക് കൈത്താങ്ങാകാൻ ഒടിടി പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ. സ്വകാര്യ ഒടിടി പ്ലാറ്റ്ഫോമുകൾ താല്പര്യം പ്രകടിപ്പിക്കാത്ത മലയാള സിനിമകൾക്ക് സ്ട്രീമിങ് അവസരമൊരുക്കാൻ ആണ് സ്വന്തം പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ എത്തിയിരിക്കുന്നത്. 'മൈ ടാക്കീസ്' എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം നവംബറിൽ പ്രവർത്തനം ആരംഭിക്കും.

മലയാളത്തിൽ ഒരു വർഷം റിലീസിനെത്തുന്ന സിനിമകളുടെ 10 ശതമാനം പോലും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ എത്താറില്ല. സൂപ്പർതാര ചിത്രങ്ങൾ പോലും തിയറ്ററുകളിൽ പരാജയപ്പെട്ടാൽ ഒടിടി പ്ലാറ്റ്ഫോമുകൾ കയ്യൊഴിയും. ഈ സാഹചര്യത്തിൽ നിർമാതാക്കളെ സഹായിക്കാനാണ് ചേംബർ സ്വന്തം സ്ട്രീമിങ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു.

വിവിധ ചലച്ചിത്ര സംഘടനാ ഭാ​രവാഹികളായ സിബി മലയിൽ, ശ്വേത മേനോൻ, ബി രാകേഷ്, ബി ആർ ജേക്കബ്, എസ് എസ് ടി സുബ്രഹ്മണ്യം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ലോ​ഗോ പ്രകാശനം.

Kerala Film Chamber with OTT platform.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശുദ്ധികലശം' തൊട്ടുകൂടായ്മയുടെ പ്രതീകം, അംബേദ്കർ നേരിട്ടതിന് സമാനമായ അധിക്ഷേപം; നദ്ദയോട് നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ

വെണ്ണ മോഷ്ടിച്ചതിന് പിന്നിലെ സന്ദേശമെന്ത്?, മണ്ണ് തിന്ന സംഭവം വിളിച്ചുപറയുന്നത് എന്ത്?; ഉണ്ണിക്കൃഷ്ണന്റെ ബാലലീലകൾ വെറും കുസൃതിക്കഥകൾ അല്ല

'ഇതുപോലുള്ള സിനിമകള്‍ ചെയ്യുന്നതിലും ഭേഭം വിരമിക്കുന്നതാണ്'; തുറന്നടിച്ച് താപ്‌സി; ലക്ഷ്യം കിയാരയും ടോക്‌സിക്കും?

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദ്ദനം; പ്രിസൺ ഓഫീസർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു

സെപ്റ്റംബറില്‍ 'വിയര്‍ക്കും', മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു; വരള്‍ച്ചാഭീഷണി