asif ali ഫെയ്സ്ബുക്ക്
Entertainment

'മമ്മൂക്കയോടൊപ്പം പേര് കേട്ടപ്പോള്‍ തന്നെ സന്തോഷം'; അംഗീകാരം മുന്നോട്ടു പോകാനുള്ള ധൈര്യമെന്ന് ആസിഫ് അലി

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തില്‍ പ്രതികരണവുമായി ആസിഫ് അലി. 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ അഭിനയത്തിലുള്ള പ്രത്യേക പരാമർശമാണ് ആസിഫ് അലിയെ തേടിയെത്തിയത്.

മമ്മൂക്കയ്‌ക്കൊപ്പമുള്ള നോമിനേഷന്‍ തന്നെ വലിയ സന്തോഷമെന്നാണ് ആസിഫ് അലി പറയുന്നത്. പുരസ്‌കാരം മുന്നോട്ടുള്ള ശ്രമങ്ങള്‍ക്ക് വലിയ ധൈര്യം നല്‍കുന്നു. കരിയറില്‍ എപ്പോഴും കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും ശ്രമിച്ചു കൊണ്ടിരിക്കാനുള്ള ഊര്‍ജ്ജമാണ് അംഗീകാരമെന്നും ആസിഫ് അലി പറയുന്നു.

കിഷ്‌കിന്ധാ കാണ്ഡത്തിലെ പ്രകടനത്തിലൂടെയാണ് ആസിഫ് അലിയെ തേടി ജൂറിയുടെ പ്രത്യേക പരാമര്‍ശമെത്തിയത്. ടൊവിനോ തോമസിനും പ്രത്യേക പരാമര്‍ശമുണ്ട്. ഇത്തവണ മികച്ച നടനുളള മത്സരത്തില്‍ മമ്മൂട്ടിയോടൊപ്പം തന്നെ ഉയര്‍ന്നു വന്ന പേരാണ് ആസിഫ് അലിയുടേത്. ഇരുവരും തമ്മില്‍ അവസാന ഘട്ടം വരെ ശക്തമായ മത്സരം നടന്നിരുന്നു. എന്നാല്‍ ഒടുവില്‍ മികച്ച നടന്‍ മമ്മൂട്ടിയിലേക്ക് പോവുകയായിരുന്നു.

അതേസമയം, വീണ്ടുമൊരിക്കല്‍ കൂടി മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിയായി ഷംല ഹംസയെയും മികച്ച ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സും തിരഞ്ഞെടുത്തു. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ചിദംബരം മികച്ച സംവിധായകനുമായി.

Kerala State Film Awards 2025 : Asif Ali is happy to be nominated along Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT