കാൻസർ സ്ഥിരീകരിച്ചെന്ന് കെവിൻ ജൊനാസ് 
Entertainment

കാൻസർ സ്ഥിരീകരിച്ചെന്ന് കെവിൻ ജൊനാസ്; ആശുപത്രിയിൽ നിന്നുള്ള വിഡിയോയുമായി ​ഗായകൻ

അടിയന്തര ശസ്ത്രക്രിയയിലൂടെ ക്യാൻസർ ബാധിച്ച സെല്ലുകൾ നീക്കം ചെയ്തെന്നും താരം വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

നിക്ക്‌ സ്കിൻ കാൻസർ സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തി ​ഗായകൻ കെവിൻ ജൊനാസ്. അടിയന്തര ശസ്ത്രക്രിയയിലൂടെ ക്യാൻസർ ബാധിച്ച സെല്ലുകൾ നീക്കം ചെയ്തെന്നും താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം രോ​ഗവിവരം പങ്കുവച്ചത്.

ആശുപത്രിയിൽ നിന്നുള്ള വിഡിയോയിൽ തന്റെ നെറ്റിയിൽ വളർന്നുവന്ന കാൻസർ സെല്ലുകളെ താരം ആരാധകരെ കാണിച്ചു. തുടർന്ന് അത് നീക്കം ചെയ്യുകയായിരുന്നു. തലയിൽ ബാൻഡ്ഏയ്ഡ് ഒട്ടിച്ച് കാറിൽ ഇരിക്കുന്ന കെവിനെയാണ് പിന്നീട് കാണുന്നത്. ശസ്ത്രക്രിയ പൂർത്തിയായെന്നും വീട്ടിൽ പോയി റെസ്റ്റ് എടുക്കണമെന്നുമാണ് താരം പറഞ്ഞത്. ശരീരത്തിലെ മറുകുകൾ പരിശോധിക്കാനും താരം ആരാധകരോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൊനാസ് ബ്രദേഴ്സിലെ ഒന്നാമനാണ് കെവിൻ. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. രോ​ഗം നേരത്തെ കണ്ടെത്താനായത് നന്നായി എന്നാണ് ആരാധകർ കുറിക്കുന്നത്. കൂടാതെ സ്വന്തം അനുഭവം തുറന്നുപറഞ്ഞ് സ്കിൻ കാൻസറിനെക്കുറിച്ച് ബോധവൽക്കരണം നടത്താനുള്ള താരത്തിന്റെ ശ്രമത്തേയും കയ്യടിക്കുന്നവരുണ്ട്. പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജൊനാസിന്റെ സഹോദരനാണ് കെവിൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT