ഫോട്ടോ: ട്വിറ്റർ 
Entertainment

'കാൻസറിന്റെ നാലാം ഘട്ടത്തിൽ, ചികിത്സിക്കാൻ പണമില്ല'; സഹായാഭ്യർത്ഥനയുമായി കെജിഎഫ് താരം

'അപ്പോഴേക്കും അർബുദം ശ്വാസകോശം വരെ എത്തിയിരുന്നു. കഴുത്തിൽ നീർക്കെട്ടും വർധിച്ചു. ഇത് മറയ്ക്കാനാണ് കെജിഎഫ് ചാപ്റ്റർ 2-ൽ താടിനീട്ടി അഭിനയിച്ചത്'

സമകാലിക മലയാളം ഡെസ്ക്

സൂപ്പർഹിറ്റ് ചിത്രം കെജിഎഫിലെ ഖാസിം ചാച്ചയായി എത്തിയ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഹരീഷ് റോയ്. ഇപ്പോൾ തന്റെ ആരോ​ഗ്യാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മൂന്നു വർഷമായി കാൻസർ ബാധിതനാണ് എന്നാണ് ഹരീഷ് റോയ് പറയുന്നത്. തൈറോയ് കാൻസറിന്റെ നാലാം ഘട്ടത്തിലാണ് ഇപ്പോഴെന്നും ചികിത്സിക്കാൻ പണമില്ലെന്നും താരം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. കന്നഡയിലെ ഒരു യൂട്യൂബ് ചാനലിനോടാണ് അദ്ദേഹം സഹായാഭ്യർത്ഥന നടത്തിയത്. 

നാലു വർഷം മുൻപാണ് തൊണ്ടയിൽ ഒരു തടിപ്പു ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ ആ സമയത്ത് സർജറിക്ക് താൻ തയാറായിരുന്നില്ല എന്നാണ് ഹരീശ് പറഞ്ഞത്.  ചെറിയ കുട്ടികളാണുള്ളത് എന്നതിനാൽ സർജറിക്ക് ഭയന്നു. ആദ്യം കെജിഎഫ് ചെയ്യാം. നല്ല പേരുണ്ടാക്കിയ ശേഷം റിസ്ക് എടുക്കാമെന്നു കരുതി. പക്ഷേ അപ്പോഴേക്കും അർബുദം ശ്വാസകോശം വരെ എത്തിയിരുന്നു. കഴുത്തിൽ നീർക്കെട്ടും വർധിച്ചു. ഇത് മറയ്ക്കാനാണ് കെജിഎഫ് ചാപ്റ്റർ 2-ൽ താടിനീട്ടി അഭിനയിച്ചത്. ആദ്യം പണമില്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവച്ചു. സിനിമകൾ പുറത്തിറങ്ങുന്നത് വരെ ഞാൻ കാത്തിരുന്നു. തന്റെ രോ​ഗം ഇപ്പോൾ നാലാം ഘട്ടത്തിലാണ്. കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്.- ഹരീഷ് വ്യക്തമാക്കി.

കെജിഎഫ് 2ന്റെ ചിത്രീകരണത്തിനിടെ പല പ്രാവശ്യം ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടായി. പരിശോധന നടത്തിയപ്പോഴാണ് ഉടൻ ചികിത്സിക്കണമെന്ന് അറിയുന്നത്. സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്ക് പണമില്ലാത്തതിനാൽ ഒരു സുഹൃത്താണ് ബംഗളൂരുവിലെ കിദ്വായ് സർക്കാർ കാൻസർ ചികിത്സാകേന്ദ്രം നിർദേശിക്കുന്നത്. അവിടെ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. റേഡിയേഷൻ തെറാപ്പി തുടർന്നെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല. ഈയവസരത്തിലാണ് അസുഖം നാലാം ഘട്ടത്തിലെത്തിയതായി ഡോക്ടർ അറിയിച്ചത്. തുടർന്ന് മറ്റൊരു ചികിത്സ നടത്തി. മറ്റു പല മാർ​ഗങ്ങളുണ്ടെങ്കിലും അതിന് ചെലവു കൂടുതലാണ് എന്നുമാണ് ഹരീഷ് പറയുന്നത്. രോ​ഗം ചികിത്സിച്ച് മാറ്റാനാവുമെന്നാണ് ഡോക്ടർ പറഞ്ഞതെന്നും. ചികിത്തയിലൂടെ താനിപ്പോൾ മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ന്നഡ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി അഭിനേതാക്കളും നിർമ്മാതാക്കളും സംവിധായകരും അദ്ദേഹത്തിന് സാമ്പത്തിക സഹായവുമായി മുന്നോട്ട് വരുന്നുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് ഹരീഷ് റോയ് എത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT