ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

300 കോടി കയറി കെജിഎഫ് 2 ഹിന്ദി പതിപ്പ്, നേട്ടം കൈവരിക്കുന്ന പത്താമത്തെ ചിത്രം

 'ബാഹുബലി 2'ന് ശേഷം ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഈയൊരു നേട്ടം സ്വന്തമാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്താകെ തരം​ഗം തീർക്കുകയാണ് കന്നഡ ചിത്രം കെജിഎഫ് 2. ഹിന്ദിയിൽ ഉൾപ്പടെ എല്ലാ ഭാഷകളിലും വൻ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. കെജിഎഫ് 2 ഹിന്ദി പതിപ്പിന്റെ ബോക്സ് ഓഫിസ് കളക്ഷൻ 300 കോടി കടന്നിരിക്കുകയാണ്. 

 'ബാഹുബലി 2'ന് ശേഷം ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഈയൊരു നേട്ടം സ്വന്തമാക്കുന്നത്. ഇതോടെ മുന്നൂറ് കോടിയിലധികം കളക്ഷൻ നേടുന്ന പത്താമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫ് 2. ദം​ഗൽ, ബജ്രം​ഗി ഭായ്ജാൻ, പികെ തുടങ്ങിയവയാണ് 300 കോടി തൊട്ട ഹിന്ദി സിനിമകൾ. കെജിഎഫ് റിലീസ് ചെയ്ത് 11ാം ദിവസത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ലോകവ്യാപക കളക്ഷനിൽ 800 കോടി കഴിഞ്ഞ ദിവസമാണ് കെജിഎഫ് തൊട്ടത്. 

പ്രകാശ് നീൽ സംവിധാനം ചെയ്ത ​ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറിൽ യഷാണ് നായകനായി എത്തിയത്. കേരളത്തിലും ചിത്രം മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ 'കെജിഎഫ് 2'ന്‍റെ പേരിലാണ്. വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ് 2' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT