Ravi Basrur 
Entertainment

'രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, രക്ഷിച്ചയാളുടെ പേര് സ്വീകരിച്ച് ഞാന്‍ രവി ആയി'; വെളിപ്പെടുത്തി രവി ബസ്രൂര്‍, വിഡിയോ

കെജിഎഫിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ സംഗീതസംവിധായകനായി മാറി

സമകാലിക മലയാളം ഡെസ്ക്

യഷിന്റെ റോക്കി ഭായിയെ താരമാക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് കെജിഎഫിന്റെ സംഗീതത്തിന്. സലാം റോക്കി ഭായ് എന്ന പാട്ട് നല്‍കുന്ന ആവേശവും രോമാഞ്ചവും കൂടിയാണ് കെജിഎഫിന്റെ വിന്നിങ് ഫാക്ടര്‍. കെജിഎഫിലൂടെ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ സംഗീതസംവിധായകനായി മാറിയിരിക്കുകയാണ് രവി ബസ്രൂര്‍.

എന്നാല്‍ ഒരിക്കല്‍ ജീവിതം അവസാനിപ്പിക്കാന്‍ പോലും അദ്ദേഹം ശ്രമിച്ചിരുന്നു. തെലുങ്ക് ചിത്രം കള്‍ട്ടിന്റെ ടീസര്‍ ലോഞ്ചിലാണ് രവി ആ അനുഭവം തുറന്ന് പറഞ്ഞത്. രണ്ട് തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് രവി പറയുന്നത്.

''18 വയസിനുള്ളില്‍ ഞാന്‍ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ ജീവിതം എനിക്ക് വേണ്ടെന്ന് തോന്നി. പക്ഷെ രണ്ട് തവണയും രക്ഷപ്പെട്ടു. രണ്ടാമത് എന്നെ രക്ഷിച്ച മനുഷ്യന്‍ എന്റെ പാട്ട് കേട്ടു. എനിക്കൊരു കീബോര്‍ഡ് വാങ്ങിത്തന്നു. 35000 രൂപയും തന്നു. ആ ദിവസം ഞാന്‍ എന്റെ പേര് മാറ്റി രവി എന്നാക്കി. എന്റെ ജീവന്‍ രക്ഷിച്ച വ്യക്തിയുടെ പേരാണത്'' എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം വേദിയില്‍ വച്ച് കള്‍ട്ടിന്റെ നായകനും സംവിധായകനുമായ വിശ്വക് സെന്‍ രവിയ്ക്ക് റോളക്‌സ് സമ്മാനിച്ച് സര്‍പ്രൈസ് നല്‍കി. ഇതോടെയാണ് രവി വികാരഭരിതനാകുന്നത്. ''ആ മനുഷ്യന് ശേഷം എന്നേയും എന്റെ യാത്രയേയും ആത്മാവിനേയും തിരിച്ചറിയുന്നത് വിശ്വക് സെന്‍ ആണ്. ജീവിതകാലം മുഴുവന്‍ അദ്ദേഹത്തോട് ഞാന്‍ കടപ്പെട്ടിരിക്കും'' എന്നാണ് രവി പറഞ്ഞത്.

കെജിഎഫിലൂടെ തരംഗം സൃഷ്ടിച്ച രവി പിന്നീട് സലാര്‍, കബ്‌സ തുടങ്ങിയ സിനിമകള്‍ക്കും സംഗീതമൊരുക്കി. മഡ്ഡി, മാര്‍ക്കോ, ടിക്കി ടാക്ക, കാളിയന്‍ തുടങ്ങിയ മലയാള സിനിമകളുടേയും സംഗീത സംവിധായകനാണ് രവി ബസ്രുര്‍. സംഗീത സംവിധാനത്തിന് പുറമെ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

KGF composer Ravi Basrur says he tried to end his life two times. But a man named Ravi saved him. and he took his name.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരുമില്ലാതിരുന്ന കാലത്ത് സഭയ്ക്ക് വേണ്ടി സംസാരിച്ചത് പിസി ജോര്‍ജ്, എഫ്‌സിആര്‍എ കൊണ്ടുവന്നത് യുപിഎ സര്‍ക്കാര്‍'; ഷോണ്‍ ജോര്‍ജ്

കായിക പഠനത്തിൽ ബിരുദാനന്തരബിരുദം നേടാം, സംസ്കൃത സർവകലാശാലയിൽ എംപിഇഎസ് കോഴ്സിന് ഏപ്രിൽ 22 വരെ അപേക്ഷിക്കാം

പോളിങ് 79.63%, ശബരിമല സ്വര്‍ണ്ണക്കൊള്ള; എല്ലാ പ്രതികളും പുറത്ത്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഫുട്‌ബോള്‍ ടീം ബസ് തടഞ്ഞ് മോഷ്ടാക്കള്‍ തുരുതുരെ വെടിവച്ചു; ഘാനയില്‍ യുവ താരത്തിനു ദാരുണാന്ത്യം, ഞെട്ടല്‍

ജോലിക്കാരെ നല്‍കാമെന്ന് വാഗ്ദാനം; വാട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT