Khalifa ഫെയ്സ്ബുക്ക്
Entertainment

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'

ഈ സീൻ തന്നെ സിനിമയിൽ ഒരു കാര്യവുമില്ലാത്ത ഒന്നാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പ്രഖ്യാപനം മുതൽ തന്നെ മലയാള സിനിമാ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിന്റെ 'ഖലീഫ'. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. മോഹൻലാലിന്റെ കാമിയോ വേഷം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാൽ സിനിമയിൽ ഒട്ടും വർക്കാകാതെ പോയതും മോ​ഹൻലാലിന്റെ കഥാപാത്രമാണെന്ന് പറയുകയാണ് ഒടിടി പ്രേക്ഷകർ.

ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ മോഹന്‍ലാലിന്റെ കഥാപാത്രമായ അഹമ്മദ് അലിയെ കുറിച്ച് ഇന്ദ്രന്‍സിന്റെ കഥാപാത്രം ഹൈപ്പിന് പറയുന്ന ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ തംരഗമായിരുന്നു. അഹമ്മദ് അലിയെ പൂട്ടാന്‍ കോഫെപോസ പാസാക്കിയ ഇന്ദിര ഗാന്ധിയ്ക്ക് അരമണിക്കൂര്‍ പോലും അയാളെ ഈ നിയമത്തിന്റെ പുറത്ത് അകത്തിടാന്‍ സാധിച്ചിട്ടില്ലെന്ന് ഇന്ദ്രന്‍സിന്റെ കഥാപാത്രം കസ്റ്റംസിനോട് പറയുന്നുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ 24 വര്‍ഷത്തോളമായി നേപ്പാളിലെ ജയിലില്‍ കഠിന തടവ് കഴിഞ്ഞ് പുറത്തിറങ്ങുന്ന അഹമ്മദ് അലിയെയാണ് കാണിക്കുന്നത്. വലിയ പിടിപാടുണ്ടായിട്ടും തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലില്‍ കഴിയേണ്ടി വന്ന കഥാപാത്രത്തെ പരിഹസിക്കുകയാണ് പലരും. എന്നാല്‍ ഇതിന് പിന്നിലെ കഥ 'ഖലീഫ'യ്ക്ക് ഒരു രണ്ടാം ഭാഗം വരികയാണെങ്കില്‍ അതില്‍ സംവിധായകന്‍ പറയുമെന്നും പലരും കുറിക്കുന്നു.

"മാസ് ഇല്ലാത്ത ഒരു മാസ്സ് പടം, ഇതേതു ദുബായിലെ കഥയാണ്.. ഏത് ദുബൈ റോഡിലാണ് ഇവന്റെ വണ്ടിയോടിച്ചു കളിക്കൽ. ദുബൈയിലെ ഡിഗ്രി എന്നാണ് ഡ്രൈവിംഗ് ലൈസൻസിനുള്ള വിശേഷണം. അത് വലിയൊരു ജോലി സാധ്യത കൊണ്ട് കൂടിയാണേലും ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കൽ ഇവിടെ ചിന്തിക്കാൻ കൂടി കഴിയാത്തതാണ്.. അങ്ങനെയുള്ളപ്പോൾ ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു

സിനിമ ആണെന്ന് പറഞ്ഞാലും. ഇന്നലെ ദുബയിൽ വന്നവൻ അവിടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് എന്തായാലും ദുബൈയിൽ ഇരുന്ന് പടം കാണുന്നവർക്ക് ഒരിക്കലും ദഹിക്കില്ല, അതും സ്മ​ഗ്ലിങ് പരിപാടി ചെയ്യുമ്പോൾ അത്രത്തോളം പൊലീസിനെയൊക്കെ നോക്കേണ്ട സമയത്ത്..

പടത്തിൽ ആണേൽ ഇവൻ മുൻപ് ലൈസൻസ് ഉള്ള ആളെന്നോ ദുബൈയിൽ പോയെന്നോ മറ്റോ കാണിക്കുന്നുമില്ല. 100 ശതമാനം റിയലിസ്റ്റിക് ആവണം എന്നല്ല..എന്നാൽ പ്രത്യേകിച്ച് കാര്യവുമൊന്നുമില്ലാത്ത ഒരു സീനിൽ ഇതൊക്കെ വലിയ വിരോധാഭാസം ആണ്. ഈ സീൻ തന്നെ സിനിമയിൽ ഒരു കാര്യവുമില്ലാത്ത ഒന്നാണ്..ഓൾഡ് സ്കൂൾ മേക്കിങ് വൈശാഖ്"- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Khalifa movie trolled after OTT release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

ഡല്‍ഹിയില്‍ പ്രതിഷേധം കത്തുമ്പോള്‍ രാഹുല്‍ ചെന്നൈയില്‍; വിജയ്‌യ്‌ക്കൊപ്പം ലഞ്ച്