ഖുശ്ബു വാരിസിന്റെ സെറ്റിൽ വിജയ്ക്കും രശ്മികയ്ക്കുമൊപ്പം എക്സ്
Entertainment

'എന്നെ അപമാനിച്ചില്ല; വാക്കു തന്നതുപോലെ എല്ലാ രംഗത്തില്‍ നിന്നും ഒഴിവാക്കി': ഖുശ്ബു

വിജയ് ചിത്രം വാരിസിൽ നിന്ന് ഖുശ്ബുവിന്റെ രം​ഗങ്ങൾ ഒഴിവാക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഒരുകാലത്തെ താരറാണിയായിരുന്നു ഖുശ്ബു. ഇപ്പോള്‍ അമ്മ വേഷങ്ങളിലും മറ്റുമാണ് താരം നിറഞ്ഞുനില്‍ക്കുന്നത്. വിജയ് നായകനായി എത്തുന്ന വാരിസില്‍ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സിനിമ റിലീസ് ചെയ്തപ്പോള്‍ ഖുശ്ബു ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടിയതിനാല്‍ താരത്തിന്റെ രംഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി ഖുശ്ബു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

വിജയ്‌ക്കൊപ്പമുള്ള വൈകാരിക രംഗങ്ങളാണ് തനിക്ക് ഉണ്ടായിരുന്നത് എന്നാണ് ഖുശ്ബു പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകന്‍ വംശി പൈടിപ്പള്ളി നേരിട്ട് എത്തിയാണ് രംഗങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞതെന്നും താരം വ്യക്തമാക്കി.

സിനിമയ്ക്ക് ദൈര്‍ഘ്യം കൂടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. എന്റെ രംഗങ്ങള്‍ പ്രധാന കഥയുമായി മാറി നില്‍ക്കുന്നതായതിനാല്‍ നീക്കം ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ എന്റെ എല്ലാ രംഗങ്ങളും ഒഴിവാക്കാനാണ് ഞാന്‍ പറഞ്ഞത്. എന്നെ അപമാനിക്കില്ലെന്ന് അദ്ദേഹം എനിക്ക് വാക്കു തന്നിരുന്നു.- ഖുശ്ബു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിനിമ റിലീസ് ചെയ്തതിനു ശേഷം താനും വിജയും കണ്ടെന്നും ആ രംഗങ്ങള്‍ ഗംഭീരമായിരുന്നു എന്നാണ് താരം പറഞ്ഞത്. വൈകാരികമായ രംഗങ്ങളേക്കുറിച്ച് ഞങ്ങള്‍ ഓര്‍ത്തു. ആ രംഗങ്ങള്‍ സിനിമയില്‍ ഇല്ലാതെ പോയത് ദൗര്‍ഭാഗ്യകരമാണ്.- ഖുശ്ബു കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ രശ്മിക മന്ദാനയുടെ അമ്മയുടെ റോളിലാണ് ഖുശ്ബു എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!