സ്ലൈസിന്റെ ബ്രാൻഡ് അംബാസിഡറായതിനു ശേഷം പത്രസമ്മേളനത്തിന് എത്തിയ കിയാര അധ്വാനി/ ചിത്രം; പിടിഐ 
Entertainment

ഇനി കത്രീനയില്ലാത്ത സ്ലൈസ്; പുതിയ ബ്രാന്‍ഡ് അംബാസിഡറായി കിയാര അധ്വാനി, നിരാശയില്‍ ആരാധകര്‍ 

കത്രീന ഇല്ലാത്ത സ്ലൈസിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മാംഗോ ഡ്രിങ്ക് ബ്രാന്‍ഡ് സ്ലൈസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് നടി കിയാര അധ്വാനി. കത്രീന കൈഫിനെ മാറ്റിയാണ് കിയാരയെ അംബാസിഡറാക്കിയത്. സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച പരസ്യത്തിലൂടെ കിയാര തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. 

പ്രശസ്തമായ കത്രീനയുടെ സ്ലൈസ് പരസ്യത്തിനോട് സമാനമാണ് പുതിയ പരസ്യം. എന്നാല്‍ കത്രീനയെ മാറ്റിയത് ഒരു വിഭാഗത്തെ അതൃപ്തരാക്കിയിരിക്കുകയാണ്. കിയാര മികച്ചതാണെന്നും എന്നാല്‍ കത്രീന ഇല്ലാത്ത സ്ലൈസിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍. കാലഘട്ടത്തിന്റെ അന്ത്യം എന്നായിരുന്നു ഒരാളുടെ കമന്റ്. 

ഫെബ്രുവരി 7നാണ് കിയാരയും നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരായത്. അതിനു പിന്നാലെ താരം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് കടന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT