മേജർ രവി/ ചിത്രം: ഫേസ്ബുക്ക് 
Entertainment

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം, ഐസിയുവിൽ നിന്ന് മാറ്റി; ആരോ​ഗ്യത്തെക്കുറിച്ച് മേജർ രവി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ

Author : സമകാലിക മലയാളം ഡെസ്ക്


സംവിധായകനും നടനുമായ മേജർ രവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സോഷ്യൽ മീഡിയയിലൂടെ മേജർ രവി തന്നെയാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ വിവരം ആരാധകരെ അറിയിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. തന്നെ ഐസിയുവിൽ നിന്ന് മാറ്റിയതായും മേജർ രവി കുറിച്ചു. 

മേജർ രവിയുടെ കുറിപ്പ്

'എല്ലാവർക്കും നമസ്കാരം. എന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു. ഐസിയുവിൽ നിന്ന് മാറ്റി. എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി', മേജർ രവി കുറിച്ചു. നിരവധി പേരാണ് മേജർ രവിക്ക് സുഖപ്രാപ്തി നേര്‍ന്നുകൊണ്ട് കമന്റ് ചെയ്യുന്നത്. 

സൈന്യത്തിൽ നിന്ന് സിനിമയിലേക്ക്

സൈനിക സേവനം അവസാനിപ്പിച്ചതിന് ശേഷമാണ് മേജർ രവി സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. പുനർജനനി എന്ന സിനിയമയിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. മോഹൻലാലിനെ നായകനാക്കി 2006ൽ പുറത്തിറങ്ങിയ കീർത്തിചക്ര മികച്ച വിജയം കരസ്ഥമാക്കിയതോടെയാണ് ശ്രദ്ധേയനാവുന്നത്. 1971, ബിയോണ്ട് ബോർഡേഴ്സ് ആയിരുന്നു അവസാനം സംവിധാനം ചെയ്ത ചിത്രം. മേഘം, ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസൻസ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !