ആമീർ ഖാൻ, കിരൺ റാവു 
Entertainment

പത്ത് വർഷത്തിന് ശേഷം കിരൺ റാവു വീണ്ടും സംവിധാനത്തിലേക്ക്; നിർമാണം ആമിർ ഖാൻ 

കഥ രചിച്ചിരിക്കുന്നത് ബിപ്ലബ് ഗോസ്വാമിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കിരൺ റാവു വീണ്ടും സംവിധാനം ചെയ്യുന്നു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കിരൺ റാവു വീണ്ടു സംവിധാനത്തിലേക്കെത്തുന്നത്. നടനും മുൻ ഭർത്താവുമായ ആമിർ ഖാനാണ് ചിത്രം നിർമിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഒരുങ്ങുന്നത്. 

സ്പർശ് ശ്രീവാസ്തവ, പ്രഭിത രത്‌ന, നിതാൻഷി ഗോയൽ എന്നിവരാണ് അഭിനേതാക്കൾ. കഥ രചിച്ചിരിക്കുന്നത് ബിപ്ലബ് ഗോസ്വാമിയാണ്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന ചിത്രീകരണം ഏപ്രിൽ മാസത്തോടു കൂടി പൂർത്തിയാകും.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ആമിറും കിരണും ബന്ധം വേർപിരിഞ്ഞത്. വിവാഹമോചിതരായെങ്കിലും ഇരുവർക്കുമിടയിലെ സൗഹൃദത്തെ അത് ബാധിക്കില്ലെന്ന് ആമിർ പറഞ്ഞിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ നിർമാതാക്കളിൽ ഒരാളാണ് കിരൺ റാവു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !