Coolie, Lokesh Kanagaraj  ഫെയ്സ്ബുക്ക്
Entertainment

'1421' രജനികാന്തിന്റെ ലോക്കറ്റിലെ നമ്പറിന് പിന്നിലെ രഹസ്യം?; ഹൃദയസ്പർശിയായ കഥ പങ്കുവച്ച് ലോകേഷ്

ഈ നമ്പറിന് ചിത്രത്തിൽ വലിയൊരു സ്ഥാനമുണ്ടെന്ന് പറയുകയാണ് സംവിധായകൻ ലോകേഷ് ഇപ്പോൾ.

സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമാ പ്രേക്ഷകരും രജനികാന്ത് ആരാധകരും രണ്ട് വർഷത്തിലേറെയായി കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് എന്ന സംവിധായകനിൽ ഉള്ള വിശ്വാസം തന്നെയാണ് ഈ കാത്തിരിപ്പിന്റെ പ്രധാന കാരണവും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ ആവേശം ഇരട്ടിയായി. സർപ്രൈസ് കാസ്റ്റിങ് കൂടി പുറത്തുവന്നതോടെ പ്രതീക്ഷയും പത്തിരട്ടിയായി.

ഓ​ഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രജനികാന്ത് സിനിമയിലെത്തിയിട്ട് 50 വർഷം പൂർത്തിയാകുന്നുവെന്ന പ്രത്യേകതയും ഈ വർഷം ഓ​ഗസ്റ്റ് 15 ന് ഉണ്ട്. കൂലിയിലെ രജനികാന്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടപ്പോഴും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്.

1421 എന്ന നമ്പർ എഴുതിയ ലോക്കറ്റ് കൈയിൽ പിടിച്ചു കൊണ്ടുള്ള രജനികാന്തിന്റെ ലുക്ക് ആണ് കാരക്ടർ പോസ്റ്ററായി പുറത്തുവിട്ടത്. ഈ നമ്പറിന് ചിത്രത്തിൽ വലിയൊരു സ്ഥാനമുണ്ടെന്ന് പറയുകയാണ് സംവിധായകൻ ലോകേഷ് ഇപ്പോൾ. കൂലി പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ പരിപാടിയിലാണ് ലോകേഷ് ഈ നമ്പറിന് പിന്നിലെ ഹൃദയസ്പർശിയായ കഥ തുറന്നു പറഞ്ഞത്.

തന്റെ പിതാവിനോടുള്ള ആദരസൂചകമായാണ് ഈ നമ്പർ ഉപയോ​ഗിച്ചിരിക്കുന്നത് എന്നാണ് ലോകേഷ് പറയുന്നത്. ബസ് ഡ്രൈവർ‌ ആയിരുന്ന സമയത്ത് തന്റെ അച്ഛൻ ഉപയോ​ഗിച്ചിരുന്ന നമ്പർ ആയിരുന്നു ഇതെന്ന് ലോകേഷ് പറഞ്ഞു. ഈ സംഭവം പങ്കുവയ്ക്കാനായി താൻ ശരിയായ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ലോകേഷ് പറഞ്ഞു. അദ്ദേഹത്തിനുള്ള ഒരു ട്രിബ്യൂട്ട് ആണ് ഇതെന്നും ലോകേഷ് പറഞ്ഞു.

സംവിധായകന്റെ വാക്കുകൾ ആരാധകർക്കിടയിൽ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെയാണ് ലോകേഷിന് വലിയൊരു ഫാൻ ബേസ് ഉണ്ടായത്. ലിയോ ആണ് ലോകേഷിന്റേതായി ഒടുവിലെത്തിയ ചിത്രം.

കൈതി 2 ആണ് ലോകേഷിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന അടുത്ത ചിത്രം. കാർത്തി നായകനായെത്തുന്ന ചിത്രം വൻ ഹൈപ്പോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Cinema News: Know the secret of badge 1421 in Rajinikanth's Coolie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT