ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

"എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ്"; വിഡിയോ പങ്കുവച്ച് ദിയ കൃഷ്ണ 

സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രൻ ആണ് ദിയയുടെ കാമുകൻ

സമകാലിക മലയാളം ഡെസ്ക്

പ്രണയം ആദ്യമായി തുറന്ന് പറഞ്ഞ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇൻസ്റ്റ​ഗ്രാമിലൂടെയും നൃത്ത വിഡിയോകളിലൂടെയും നിരവധി ആരാധകരുള്ള ദിയ ആദ്യമായാണ് തന്റെ പ്രണയം വെളിപ്പെടുത്തുന്നത്. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രൻ ആണ് ദിയയുടെ കാമുകൻ. 

ഒന്നിച്ചുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ പങ്കുവച്ചാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്. ‘അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ്’, വിഡിയോയ്‌ക്കൊപ്പം ദിയ കുറിച്ചതിങ്ങനെ. ദിയയും വൈഷ്ണവും ഒന്നിച്ച നിരവധി ഡാൻസ് വിഡിയോകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

ഇരുവരും പ്രണയത്തിലാണെന്നും നേരത്തെ ​ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു. "ഞങ്ങളുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ഇപ്പോഴും സംശയമുള്ള എന്റെ ഇൻസ്റ്റാ​ഗ്രാം കുടുംബാം​ഗങ്ങളോട്, അതേ ഞങ്ങൾ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോൾ എന്റെ കാമുകിയാണ്... വൈഷ്ണവ് കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT