കൃഷ്ണ പ്രഭ (Krishna Praba) ഫെയ്സ്ബുക്ക്
Entertainment

'കാപ്സ്യൂൾ കണ്ട് മടുത്തു! സോ കോൾഡ് സാംസ്കാരിക നായകർക്ക് എതിരെ ഉള്ളതാണെങ്കിലും കൊണ്ടത് മറ്റു ചിലർക്കാണ്'

"സഹപ്രവർത്തക പീഡനത്തിന് ഇരയായപ്പോൾ ചേച്ചി വാ തുറന്നിരുന്നോ"

സമകാലിക മലയാളം ഡെസ്ക്

ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് കൃഷ്ണ പ്രഭ. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകിയും ഗായികയും കൂടിയാണ് നടി. മാടമ്പിയെന്ന ചിത്രത്തിലൂടെയായിരുന്നു കൃഷ്ണ പ്രഭയുടെ സിനിമാ അരങ്ങേറ്റം. സോഷ്യല്‍മീഡിയയില്‍ ആക്ടീവായി ഇടപെടാറുള്ള താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായെത്തിയിരിക്കുകയാണ് കൃഷ്ണ പ്രഭ. "നാട്ടിൽ നടക്കുന്ന ഒരു വിഷയങ്ങളിലും വാ തുറക്കാത്ത സാംസ്കാരിക നായകർ ജീവനോട് ഉണ്ടെന്ന് അറിയിച്ചതിന് നന്ദിയുണ്ടേ".- എന്നായിരുന്നു കൃഷ്ണ പ്രഭ ഫെയ്സ്ബുക്കിൽ കുറിച്ചത്.

നിരവധി പേരാണ് കൃഷ്ണ പ്രഭയെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തിയത്. ഫെയ്ക്ക് ഐ‍ഡികളിൽ നിന്നുള്ള കമന്റുകൾക്കും കൃഷ്ണ പ്രഭ മറുപടി കുറിച്ചിട്ടുണ്ട്. ഈ പോസ്റ്റ് ചില സോ കോൾഡ് സാംസ്കാരിക നായകർക്ക് എതിരെ ഉള്ളതാണെങ്കിലും കൊണ്ടത് മറ്റു ചിലർക്കാണ് എന്നാണ് കമന്റ് ബോക്സിൽ കൃഷ്ണ പ്രഭ കുറിച്ചത്.

"കുറെ മുഖമില്ലാത്ത ഫേക്ക് ഐഡിയിൽ നിന്ന് കോപ്പി പേസ്റ്റായി വരുന്ന ഒരു കമന്റിനുള്ള മറുപടി പറഞ്ഞില്ലെങ്കിൽ ശരിയാവില്ല.. "സഹപ്രവർത്തക പീഡനത്തിന് ഇരയായപ്പോൾ ചേച്ചി വാ തുറന്നിരുന്നോ"! ഉത്തരം വാ തുറന്നിരുന്നു.. ഇന്നും അവൾക്ക് ഒപ്പം തന്നെയാണ്. എന്റെ വളരെ അടുത്ത സുഹൃത്തും കൂടിയാണ് അവൾ..

ഇനി സോഷ്യൽ മീഡിയയിൽ പിന്തുണ അറിയിച്ച് പോസ്റ്റ് ചെയ്തിരുന്നോ എന്നാണ് ചോദ്യമെങ്കിൽ.. സ്ക്രോൾ ചെയ്തു 2017-ലേക്ക് പോവുക.. ഇപ്പോഴും അവിടെ തന്നെ പോസ്റ്റുകളുണ്ട്!! അതുകൊണ്ട് വേറെ ഐറ്റം ഇറക്കുക..

ഒരേ കാപ്സ്യൂൾ കണ്ട് മടുത്തു! ഈ പോസ്റ്റ് ചില സോ കോൾഡ് സാംസ്കാരിക നായകർക്ക് എതിരെ ഉള്ളതാണെങ്കിലും കൊണ്ടത് മറ്റു ചിലർക്കാണ്".- എന്നും കൃഷ്ണ പ്രഭ കമന്റായി കുറിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായെത്തിയ തുടരും എന്ന ചിത്രത്തിലും കൃഷ്ണ പ്രഭ അഭിനയിച്ചിരുന്നു.

Actress Krishna Praba facebook post about Nilambur By Election Results.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT