Krishna Kumar ഫെയ്സ്ബുക്ക്
Entertainment

ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ് കൃഷ്ണകുമാർ; സന്തോഷം പങ്കുവച്ച് നടൻ

മൂന്നു വര്‍ഷത്തേക്കാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ (എൻഎഫ്ഡിസി) ചെയർമാനായി നടൻ കൃഷ്ണകുമാർ ഔദ്യോഗികമായി ചുമതലയേറ്റു. കൃഷ്ണകുമാർ‌ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചുമതലയേറ്റ ശേഷം സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി വിപുലമായ കൂടിക്കാഴ്ചകൾ നടത്തിയെന്നും ഏറെ ഫലപ്രദമായ ചർച്ചകളാണ് നടന്നതെന്നും കൃഷ്ണ കുമാർ കുറിച്ചു.

മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന് ആശംസകൾ നേർന്ന് മൂത്തമകൾ അഹാന കുറിപ്പ് പങ്കുവച്ചിരുന്നു. അച്ഛന്റെ ഈ പുതിയ യാത്ര കാണുന്നതിൽ തങ്ങൾ ആവേശത്തിലും ത്രില്ലിലുമാണെന്നാണ് അഹാന കുറിച്ചത്.

സ്ഥിരോത്സാഹവും ഉള്ളിലെ തീയുമാണ് അച്ഛനെ ഇവിടെ എത്തിച്ചതെന്നും അഹാന കുറിച്ചു. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രിപതി ദ്രൗപതി മുർമുവിനും അഹാന നന്ദിയും അറിയിച്ചു. കാശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ സിനിമാ രംഗത്തേക്ക് എത്തിയത്.

അതിനുശേഷം നിരവധി മലയാള സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. 2021 ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേര്‍ന്ന കൃഷ്ണകുമാര്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിരുന്നു.

കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) ചെയർമാൻ & ഡയറക്ടറായി ഇന്ന് ഔദ്യോഗികമായി ചുമതലയേറ്റു.

ചുമതലയേറ്റ ശേഷം സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി വിപുലമായ കൂടിക്കാഴ്ചകൾ നടത്തി. ഏറെ ഫലപ്രദമായ ചർച്ചകളാണ് നടന്നത്..ജയ്‌ഹിന്ദ്‌

Cinema News: Actor Krishnakumar takes charge as NFDC chairman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'