ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

അച്ഛൻ എന്ന ടൈറ്റിൽ കിട്ടിയിട്ട് 26 വർഷം; അഹാനയുടെ ജന്മദിനത്തിൽ കൃഷ്ണകുമാർ

മകൾക്കൊപ്പമുള്ള പഴയ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

മകൾ അഹാനയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പുമായി നടൻ കൃഷ്ണകുമാർ. അച്ഛനായതിന്റെ 26ാം വർഷം ആഘോഷിക്കുന്നതിന്റെ സന്തോഷമാണ് താരം കുറിപ്പിലൂടെ പങ്കുവച്ചത്. മകൾക്കൊപ്പമുള്ള പഴയ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. 

‘നമസ്കാരം.. എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13. 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു. 1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി... അഹാന, അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി..അച്ഛൻ. 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. അഹാനയ്ക്കും, എനിക്ക് കിട്ടിയ അച്ഛൻ, എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്..  ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി.’–കൃഷ്ണകുമാർ കുറിച്ചു. 

തന്റെ 26ാം പിറന്നാൾ ദിനത്തിൽ പുത്തൻ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് അഹാന. സംവിധാനത്തിലേക്ക് ചുവടുവയ്ക്കാനാണ് തീരുമാനം. അഹാന നായികയായി എത്തുന്ന രണ്ടു സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT