KS Chithra 
Entertainment

ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ചിത്ര; കണ്ണീര്‍ക്കാഴ്ച, വിഡിയോ

ഗായിക സുജാതയും ചിത്രയ്‌ക്കൊപ്പം ജാനകിയമ്മയെ കാണാനെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഉള്ളുലഞ്ഞാണ് സംഗീത ലോകം തങ്ങളുടെ ജാനകിയമ്മയ്ക്ക് യാത്രമൊഴി ചൊല്ലുന്നത്. എസ് ജാനകിയെ അവസാനമായി ഒരു നോക്ക് കാണാന്‍ സംഗീത ലോക ഒഴുകിയെത്തുകയാണ്. ജാനകിയുടെ മൃതദേഹത്തിന് അരികില്‍ പൊട്ടിക്കരഞ്ഞു നില്‍ക്കുന്ന കെഎസ് ചിത്ര സങ്കടക്കാഴ്ചയായി മാറുകയാണ്. ഗായിക സുജാതയും ചിത്രയ്‌ക്കൊപ്പം ജാനകിയമ്മയെ കാണാനെത്തിയിരുന്നു.

സ്ഥാനം കൊണ്ട് തന്റെ ഗുരുവും അമ്മയുമെല്ലാമായിരുന്നു ജാനികയെന്നാണ് കെഎസ് ചിത്ര പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ അമ്മയ്ക്ക് വിട ചൊല്ലുമ്പോള്‍ വേദന സഹിക്കാനാകാതെ അവര്‍ പൊട്ടിക്കരയുകയായിരുന്നു. മൈസൂരുവിലെ പൊതുദര്‍ശനത്തില്‍ നിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ സംഗീതാസ്വാദകരുടെയാകെ ഉള്ളുലയ്ക്കുകയാണ്.

സിനിമ-സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ജാനകിയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ഇതിഹാസ ഗായിക വിടവാങ്ങിയത്. മൈസൂരു അപ്പോളോ ആശുപത്രയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ജാനകി ഏഴരയോടെ അന്തരിക്കുകയായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂര്‍വ ഗായികയാണ് ജാനകി. 17 ഭാഷകളില്‍ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് 4 തവണ അവര്‍ക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തി. 2013-ല്‍ രാജ്യം പത്മഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യന്‍ കലാകാരന്മാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് അവര്‍ അത് നിരസിച്ചു.

KS Chithra could not control her tears as she says final good bye to S Janaki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും