

ലക്ഷ്മി നക്ഷത്രയ്ക്ക് മറുപടിയുമായി ബിഗ് ബോസ് താരവും യൂട്യൂബറുമായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. ലക്ഷ്മി നക്ഷത്രയുടേത് ചാരിറ്റി പോണ്‍ ആണെന്നായിരുന്നു സായ് കൃഷ്ണയുടെ മറുപടി. രേണു സുധിയെ കാന്‍സര്‍ ബാധിതയായ ശേഷം ലക്ഷ്മി നക്ഷത്ര കാണാന്‍ ചെല്ലാതിരുന്നതിനേയും രൂഷമായ രീതിയിലാണ് സായ് കൃഷ്ണ വിമര്‍ശിക്കുന്നത്. ആ വാക്കുകളിലേക്ക്:
'ഞാന്‍ ചാരിറ്റി പോണ്‍ ചെയ്യാറില്ല. പാവപ്പെട്ട ആള്‍ക്കാരുടെ അടുത്തേക്ക് വണ്ടിയും കൊണ്ട് പോയി, കാമറയും വച്ച്, ലൈറ്റുമിട്ട്, അതില്‍ ബിജിഎമ്മുമിട്ട്, കരയുമ്പോള്‍ സൂം ഇന്‍ കരയാത്തപ്പോള്‍ സൂം ഔട്ട്. രേണു സുധിയുടെ വീട്ടില്‍ പോയിട്ട് എന്താണ് ചെയ്തത്. രേണു സുധിയെ സഹായിക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സഹായിച്ചോ എന്നേ പറഞ്ഞിട്ടുള്ളൂ. പക്ഷെ ഇതെന്ത് സഹായമാണ്. അവരുടെ നിസ്സാഹയാവസ്ഥ സൂം ഇന്‍ ചെയ്ത് കാണിച്ചിട്ട്. മര്യാദ കാണിച്ചൂടേ. ഇത് മാറ്റഏതാണ്, ചാരിറ്റി പോണ്‍. അതാണ് പേര്. വേറൊന്നും പറയാനില്ല.
അവര്‍ ആര്‍ക്കും ഒന്നും കൊടുക്കേണ്ടെന്ന് പറഞ്ഞിട്ടില്ല. വിമര്‍ശിച്ചത് എന്തിനാണ്. ഓവര്‍ ബിജിഎം, സിനിമയിലേത് പോലെ ഒരാളുടെ കണ്ണീരിനെ ഒപ്പിയെടുക്കുന്ന പരിപാടി. അതൊക്കെ കാണിച്ചപ്പോള്‍ അരോചകം തോന്നി. അത് പറഞ്ഞു. വിമര്‍ശനം വന്നപ്പോള്‍ ബിജിഎം കുറച്ചു. ഞാനൊരിക്കലും വീട്ടിലെ പട്ടി പ്രസവിച്ചപ്പോള്‍ വേറൊരാള്‍ പ്രസവിച്ചെന്ന് പറഞ്ഞ് വിഡിയോ ഇട്ടിട്ടില്ല. അങ്ങനെ തമ്പ് ഇട്ട ആളാണല്ലോ ലക്ഷ്മി നക്ഷത്ര. രേണു സുധിയുടെ വിഷയം മാത്രമല്ല. ലക്ഷ്മി അടുത്തിടെ ഇട്ട എല്ലാ വിഡോയകളും നോക്കൂ. എന്താ ചെയ്യേ, ചാരിറ്റി പോണ്‍. അതാണ് സത്യം.
ലക്ഷ്മി നക്ഷത്രയ്ക്ക് സങ്കടമുണ്ടാകും. ഇപ്പോള്‍ കാറും കാമറയും ലൈറ്റുമൊക്കെയായി ആ വീട്ടില്‍ കയറി ചെല്ലാനാകില്ലല്ലോ. അതിന്റേതായ ചെറിയ സങ്കടമുണ്ടാകും. എന്തുകൊണ്ട് പോയില്ല എന്ന് നിങ്ങള്‍ ചോദിച്ചോ? ആദ്യ കാലങ്ങളില്‍ രേണു സുധിയുടെ വീട്ടില്‍ പോയി വിഡിയോ ചെയ്ത് സഹായിക്കാന്‍. അവരെന്താ പറഞ്ഞത്? ഇപ്പോള്‍ പോകാന്‍ പറ്റില്ല, ഇമ്യൂണിറ്റി പ്രശ്‌നങ്ങളുണ്ട്. മാസ്‌ക് ഇട്ട് പോകണം, എന്നല്ലേ. പോകണം. ഞാന്‍ എങ്ങനെയാണ് പോയത്? രേണു സുധിയോട് ചോദിച്ചു, അവര്‍ ഡോക്ടറോട് ചോദിച്ച് സമയം തീരുമാനിച്ച ശേഷമല്ലേ. അങ്ങനെ എത്രയോ പേര്‍ പോകുന്നു. പുറത്ത് പറയാതെ തന്നെ എത്ര പേര്‍ പോകുന്നു?
ഒരാളുടെ കണ്ണീര്‍ വിറ്റ് വിഡിയോ ആക്കി. ഞാനും അത് തന്നെ ചെയ്തു. ഇല്ലെന്ന് പറയുന്നില്ല. പക്ഷെ ഞാന്‍ എവിടേയും എന്റെ വിഡിയോയ്ക്ക് മില്യണ്‍ അടിച്ചത് റീഷെയര്‍ ചെയ്തിട്ടില്ല. സ്‌പ്രേ കൊണ്ടു കൊടുക്കുന്ന വിഡിയോ മില്യണ്‍ അടിച്ചതിന്റെ പോസ്റ്റര്‍ ഇറക്കിയ ആളാണ്. അങ്ങനത്തെ പരിപാടിയൊന്നും നമ്മള്‍ ചെയ്തിട്ടില്ലല്ലോ. എത്ര കിട്ടി എന്നൊന്നും ആരും ചോദിച്ചിട്ടില്ലല്ലോ. അഞ്ചാറ് വിഡിയോ ചെയ്തിട്ട് പത്ത് മില്യണിന്റെ മുകളില്‍ വ്യു ഉണ്ട്. ഞങ്ങള്‍ എല്ലാവരും ചെയ്ത റിയാക്ഷന്‍ വിഡിയോകള്‍ക്കും കൂടെ അത്രയും വ്യൂസില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates