KS Chithra ഫയല്‍
Entertainment

'വെപ്പ് മുടി അഴിഞ്ഞു വീഴുമെന്ന് പേടിച്ച് കൈ മാറ്റാന്‍ പറഞ്ഞു; ഒന്നും അറിയാത്തവര്‍ വരെ അന്ന് ചീത്ത വിളിച്ചു': കെഎസ് ചിത്ര

ആ റീലിന്റെ ഉദ്ദേശം ചീത്ത വാങ്ങിച്ചു തരിക എന്നത് മാത്രമാണ്.

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയെ പേടിയാണെന്ന് കെഎസ് ചിത്ര. തനിക്ക് നേരിട്ടൊരു അനുഭവം കാരണമാണ് പേടിയായതെന്നാണ് ഗായിക പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അനുഭവത്തിലാണ് ചിത്ര മനസ് തുറന്നത്. ഒരു വിഡിയോ കാരണം തനിക്ക് ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നുവെന്നും അതിന് ശേഷം ഫോണുമായി ആരെങ്കിലും വരുന്നത് കാണുമ്പോഴേ പേടിയാകുമെന്നും അവര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

സോഷ്യല്‍ മീഡിയയെ നല്ല പേടിയാണ്. ഇപ്പോള്‍ എവിടെപ്പോയാലും ആരെങ്കിലുമൊക്കെ ഫോണുമായി കൂടെ തന്നെ നടക്കും. അപ്പോള്‍ തന്നെ പേടിയാണ്. ഇവരിതില്‍ നിന്നും എന്താണ് കട്ട് ചെയ്ത് ഇടുന്നത് എന്ന പേടിയാണ്. സത്യമാണ് പറയുന്നത്. എനിക്ക് ഒന്ന് രണ്ട് അനുഭവങ്ങളുണ്ടായി അതുകൊണ്ടാണ്. അടുത്തിടെ ഉണ്ടായൊരു അനുഭവം പറയാം.

രവീന്ദ്രന്‍ മാഷിന്റെ പേരില്‍ ഒരു അവാര്‍ഡ് ഉണ്ടായിരുന്നു. കൊച്ചിയില്‍ വച്ചായിരുന്നു. ഞാന്‍ ചെന്നതേയുള്ളൂ. കയ്യില്‍ നിന്നും ബൊക്കെ പോലും മാറ്റിയിരുന്നില്ല. കസേരയില്‍ ഇരുന്നതേയുള്ളൂ. എല്ലാവരും വന്ന് സംസാരിക്കുന്ന സമയമാണ്. ബൊക്കെ മടിയില്‍ ഇരിക്കുന്നുണ്ട്. അപ്പോള്‍ പുറകില്‍ നിന്നുമായി ഒരമ്മ വന്ന് ഫോട്ടോയെടുത്തോട്ടെ എന്ന് ചോദിച്ചു.

ഫോട്ടോയില്‍ കിട്ടാനായി, ഫോക്കസ് കിട്ടുന്ന തരത്തില്‍ ഞാന്‍ തല പിന്നിലേക്ക് ആക്കിക്കൊടുത്തു. അപ്പോള്‍ അവരു കൈ എന്റെ തലയില്‍ അമര്‍ന്നു. അന്ന് ഞാന്‍ തലയില്‍ കുറച്ച് വെപ്പ് മുടി വച്ചിരുന്നു. പബ്ലിക്കില്‍ അത് ഊരി വന്നാലുള്ള നാണക്കേട് ആലോചിക്കണം. അവര്‍ കൈ അമര്‍ത്തിയപ്പോള്‍ മുടി വലിഞ്ഞു. ഞാന്‍ അയ്യോ എന്റെ മുടി എന്ന് പറഞ്ഞു. കൈ തട്ടി മാറ്റാന്‍ പറ്റില്ലല്ലോ. പക്ഷെ ആ ഭാഗം മാത്രം കട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു.

അവിടെ എന്ത് നടന്നുവെന്നോ, ഞാന്‍ എന്താണ് പറഞ്ഞതെന്നോ ഒന്നും അറിയാത്ത ആളുകള്‍ വന്ന് ചീത്ത വിളിയായിരുന്നു പിന്നീട്. ഞാന്‍ സോഷ്യല്‍ മീഡിയ നോക്കുന്ന ആളല്ല. ആരെങ്കിലും അയച്ചു തരും. അങ്ങനെയാണ് ഞാന്‍ കാണുന്നത്. അവിടെ എന്താണ് നടന്നതെന്ന് അവര്‍ക്കറിയില്ല. പിന്നീട് എത്രയോ പേര്‍ വന്ന് ഫോട്ടോയെടുത്ത് പോയി. അതിലൊന്നും പ്രശ്‌നമില്ല. ആ ഒരു നിമിഷം എന്റെ മുടി എന്ന് ഞാന്‍ പറഞ്ഞു പോയതാണ് പ്രശ്‌നം.

ആ റീലിന്റെ ഉദ്ദേശം ചീത്ത വാങ്ങിച്ചു തരിക എന്നത് മാത്രമാണ്. അല്ലാതെ അത് മാത്രമായി ഇടില്ലല്ലോ. ഞാനും മനുഷ്യനല്ലേ. അതുകൊണ്ട് ഭയങ്കര പേടിയാണ്. ഫോണുമായി ആരെങ്കിലും വന്നാല്‍ നെഞ്ച് പടപടാന്ന് ഇടിക്കും.

KS Chithra says she is afriad of social media. Recalls an incident where she faced cyber attack because of a video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെത്തെ കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഒരു യുഡിഎഫ് നേതാക്കവുമായും ചര്‍ച്ച നടത്തിയിട്ടില്ല; രാജി സ്വന്ത ഇഷ്ടപ്രകാരം'

എഐയെക്കാള്‍ വലുതായി ഞാൻ സ്വപ്നം കാണുന്ന ഒരു സാങ്കേതിക വിദ്യയുമില്ല: സുന്ദര്‍ പിച്ചൈ

ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക്

'പാശുപതാസ്ത്രത്തെ ഇന്നത്തെ ന്യൂക്ലിയര്‍ വെപ്പണുമായി ഉപമിക്കാം'; വൈറലായി ജഗദീഷിന്റെ വാക്കുകൾ‌

നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു

SCROLL FOR NEXT