

'ഡ്യൂഡ് എന്ന' ചിത്രത്തിലെ കുറൽ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചിലൂടെ ജെഎഫ്ഡബ്ല്യുവിന്റെ മികച്ച നടിക്കുള്ള അവാർഡും അടുത്തിടെ മമിതയെ തേടിയെത്തി. നടൻ നിവിൻ പോളിയെക്കുറിച്ച് മമിത പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
"നിവിന്‍ ചേട്ടന്റെ കൂടെ ഞാന്‍ മുൻപും വര്‍ക്ക് ചെയ്തിട്ടുണ്ട്. നല്ല ചില്ലായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എനിക്ക് നിവിന്‍ ചേട്ടനോട് എന്ത് കാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ പറ്റും. ഞങ്ങള്‍ സിനിമയെ പറ്റി സംസാരിക്കും, സുഹൃത്തുക്കളെ പറ്റി പറയും, ജീവിതത്തിലെ ഒരോ പ്രശ്ങ്ങളെ കുറിച്ചൊക്കെ സംസാരിക്കും.
എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉപദേശത്തിനായി ഞാന്‍ നിവിന്‍ ചേട്ടനെ സമീപിക്കും. അദ്ദേഹം എനിക്ക് കൂടുതലും മെന്ററിനെ പോലെയാണ്."- മമിത പറഞ്ഞു. നിവിൻ പോളി നായകനായെത്തുന്ന ബത്‌ലഹേം കുടംബ യൂണിറ്റാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന മലയാള ചിത്രം.
ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ഫീല്‍ഗുഡ് ഴോണറിലാണ് ഒരുങ്ങുന്നത്. വിജയ് ചിത്രം ജന നായകനാണ് മമിതയുടേതായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. വിജയ്‌യുടെ അനിയത്തിയുടെ വേഷത്തിലാണ് മമിത ജന നായകനിൽ എത്തുന്നതെന്നാണ് വിവരം.
അതോടൊപ്പം സൂര്യയുടെ വരാനിരിക്കുന്ന ചിത്രം സൂര്യ 46 ലും മമിതയാണ് നായികയായെത്തുന്നത്. അതുകൂടാതെ ധനുഷിനൊപ്പവും മമിതയുടെ ഒരു ചിത്രം വരാനുണ്ട്. പ്രേമലു ആണ് മമിതയ്ക്ക് ഒരു കരിയർ ബ്രേക്ക് നൽകിയ ചിത്രം. ചിത്രത്തിലെ റീനു എന്ന കഥാപാത്രം തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates