'ട്രോളുകള്‍ മര്‍മ്മത്ത് തന്നെ കൊണ്ടു...'; മമ്മൂട്ടിയുടെ ഭാഗങ്ങള്‍ റീ-ഡബ്ബ് ചെയ്ത് ചത്താ പച്ച ഒടിടിയില്‍; വീണ്ടും എയറിലേക്ക്!

'ഏറ്റവും കൂടുതല്‍ ഇന്‍സെക്യൂര്‍ഡ് ആയിട്ട് ഉള്ള നടന്‍ മമ്മൂട്ടി ആയിരിക്കും'
Mammootty in Chatha Pacha
Mammootty in Chatha Pachaഫെയ്സ്ബുക്ക്
Updated on
1 min read

അര്‍ജുന്‍ അശോകന്‍-റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചത്താ പച്ച ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചത്താ പച്ചയുടെ ഒടിടി എന്‍ട്രി. നവാഗതനായ അദ്വൈത് നായര്‍ ആണ് സിനിമയുടെ സംവിധാനം. ബോക്‌സ് ഓഫീസില്‍ നേടിയ വിജയം ഒടിടിയിലും ആവര്‍ത്തിക്കാനാകുമോ ചിത്രത്തിനെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

Mammootty in Chatha Pacha
'മിഹീകയോട് ആദ്യം സംസാരിച്ചപ്പോൾ തന്നെ കണക്ഷൻ തോന്നി; കല്യാണത്തിന്റെ പേരിൽ വലിയ ആഘോഷങ്ങളൊന്നും നടത്തേണ്ടി വന്നില്ല'

ഡബ്ല്യുഡബ്ല്യുഇയ്ക്കുള്ള ട്രീബ്യൂട്ടായിരുന്നു ചത്താ പച്ചാ. അര്‍ജുന്‍ അശോകനും റോഷന്‍ മാത്യുവും സംഘവും ചിത്രത്തിലെത്തുന്നത് ഗുസ്തി താരങ്ങളായിരുന്നു. ഡബ്ല്യുഡബ്ല്യുഇയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൊച്ചിയില്‍ കോസ്റ്റിയും റസ്ലിംഗ് ആരംഭിക്കുന്ന യുവാക്കളഉടെ കഥയായിരുന്നു സിനിമ പറഞ്ഞത്. ചിത്രത്തിലെ മുഖ്യാകര്‍ഷണങ്ങളിലൊന്ന് മമ്മൂട്ടിയുടെ അതിഥി വേഷമായിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളുടെ ആശാനായ വാള്‍ട്ടര്‍ എന്ന ഗുസ്തിക്കാരനായിട്ടാണ് മമ്മൂട്ടിയെത്തിയത്.

Mammootty in Chatha Pacha
'ഉളുപ്പും മാനവുമില്ലാത്ത ഗോഡ്‌സെവാദികള്‍; ഹിന്ദുക്കളെ പറ്റിക്കാനും മുസ്ലീങ്ങളെ ദ്രോഹിക്കാനുമുള്ള പ്രൊപ്പഗാണ്ട'; 'കേരള സ്റ്റോറി 2'വിനെതിരെ രാഹുല്‍ ഈശ്വര്‍

മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതായിരുന്നു ചത്താ പച്ചയിലെ അതിഥി വേഷം. എന്നാല്‍ സിനിമ കണ്ടിറങ്ങിയവരെല്ലാം മമ്മൂട്ടിയുടെ കാമിയോയില്‍ നിരാശരാകുന്നതാണ് കണ്ടത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഡയലോഗ് ഡെലിവറിയും വ്‌സ്ത്രവും സംഘട്ടന രംഗങ്ങളുമെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു. യുവാക്കള്‍ ഗംഭീരമായി കൊണ്ടു പോയ സിനിമയുടെ മൂഡ് മമ്മൂട്ടിയുടെ വരവോടെ ഇല്ലാതായെന്നു വരെ വിമര്‍ശിക്കപ്പെട്ടു.

ഈ വിമര്‍ശനങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ മാറി ചിന്തിക്കാന്‍ പേരിപ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 19 ന് നെറ്റ്ഫ്‌ളിക്‌സിലെത്തിയ ചത്താ പച്ചയില്‍ മമ്മൂട്ടിയുടെ രംഗങ്ങള്‍ എഡിറ്റ് ചെയ്തതാണ് അങ്ങനൊരു വിലയിരുത്തലിന്റെ കാരണം. മമ്മൂട്ടിയുടെ ഡയലോഗുകള്‍ വീണ്ടും ഡബ്ബ് ചെയ്താണ് ചത്താ പച്ച ഒടിടിയിലെത്തിയതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

മമ്മൂട്ടിയുടെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള തീരുമാനവും സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. 'അയ്യോ ഇക്കാ അന്ന് ഫണ്‍ ആയിട്ട് പറഞ്ഞതാണ്. എന്നിട്ട് ഇപ്പോ ഇക്കയുടെ ഡയലോഗ് റീഡബ്ബ് ചെയ്‌തേക്കുന്നു. ഒട്ടും ഫ്രസ്റ്റ്രേറ്റഡ് അല്ലാത്ത മനുഷ്യന്‍ തന്നെ. അന്ന് സക്‌സസ് സെലിബ്രേഷനില്‍ കുറ്റങ്ങള്‍ എല്ലാം മറ്റുള്ളവരുടെ മണ്ടയില്‍ വെച്ചപ്പോ അതൊക്കെ ഇക്കയുടെ ഫണ്‍ ആണെന്ന് പറഞ്ഞവര്‍ എവിടെ, ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഇന്‍സെക്യൂര്‍ഡ് ആയിട്ട് ഉള്ള നടന്‍ മമ്മൂട്ടി ആയിരിക്കും' എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Summary

Mammootty re-dubbed for Chatha Pacha ott release. social media calls the actor insecured.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com