'ഉളുപ്പും മാനവുമില്ലാത്ത ഗോഡ്‌സെവാദികള്‍; ഹിന്ദുക്കളെ പറ്റിക്കാനും മുസ്ലീങ്ങളെ ദ്രോഹിക്കാനുമുള്ള പ്രൊപ്പഗാണ്ട'; 'കേരള സ്റ്റോറി 2'വിനെതിരെ രാഹുല്‍ ഈശ്വര്‍

. ഒരു കള്ളം 100 തവണ പറഞ്ഞാല്‍ സത്യമാകുമെന്ന ഹിറ്റ്‌ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അര്‍ബന്‍ നാസികള്‍.
Rahul Eswar on The Kerala Story 2
Rahul Eswar on The Kerala Story 2
Updated on
1 min read

കേരള സ്റ്റോറി 2വിനെതിരെ രാഹുല്‍ ഈശ്വര്‍. കഴിഞ്ഞ ദിവസമാണ് ദ കേരള സ്റ്റോറി 2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. കേരളത്തെ മോശമായി ചിത്രീകരിച്ച ആദ്യഭാഗം വലിയ വിവാദമായിരുന്നു. ബിയോണ്ട് ദ കേരള സ്‌റ്റോറിയെന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

Rahul Eswar on The Kerala Story 2
'മനം തുറന്നൊരു വാക്കിലൂടെയും നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് പല ഏകാന്തതകളും'; 'സുഖമാണോ സുഖമാണ്' സിനിമയെ അഭിനന്ദിച്ച് മന്ത്രി

നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, ചീപ്പ് ആന്റ് വള്‍ഗര്‍ പ്രൊപ്പഗാണ്ടയെന്നാണ് രാഹുല്‍ ഈശ്വര്‍ കേരള സ്റ്റോറി 2വിനെ വിമര്‍ശിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്‌സേവാദികളുടെ മനസ്സാണ് അതിനു പിന്നിലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്:

Rahul Eswar on The Kerala Story 2
'ഇത് അല്ലാഹുവിന്റെ നേരിട്ടുള്ള ക്ഷണം'; ഉംറയ്ക്ക് യാത്ര തിരിച്ച് ഷക്കീല, ആശംസകളുമായി സോഷ്യൽ മീഡിയ

ഹിന്ദു പെണ്ണിനെ നിര്‍ബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിങ്ങള്‍' - ഞാന്‍ ബീഫ് കഴിക്കാറില്ല, ബീഫ് വേറെ ആരെങ്കിലും കഴിക്കുന്നതിനു ഒരു പ്രശ്‌നവുമില്ല. ബീഫ് കഴിക്കുന്നവരാണ് ഗോവ, നോര്‍ത്ത് ഈസ്റ്റ് ല്‍ അടക്കം ഭരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും. ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്‌സേവാദികള്‍. ഒരു കള്ളം 100 തവണ പറഞ്ഞാല്‍ സത്യമാകുമെന്ന ഹിറ്റ്‌ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അര്‍ബന്‍ നാസികള്‍.

നമ്മള്‍ നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, ചീപ്പ് ആന്റ് വള്‍ഗര്‍ പ്രൊപ്പഗാണ്ടയുമായി കേരളം സ്റ്റോറി 2. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്‌സേവാദികളുടെ മനസ്സാണ് അതിനു പിന്നില്‍. രാജ്യദ്രോഹമാണ്, വിദ്വേഷ രാഷ്ട്രീയമാണ്, അധമവും അപലപനീയവുമാണത്. കേരളം, ഭാരതം അഭിമാനം.

Summary

Rahul Eswar calls The Kerala Story 2 propaganda. Says it targets muslims.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com