ഫയല്‍ ചിത്രം 
Entertainment

കെ ടി എസ് പടന്നയില്‍ അന്തരിച്ചു

നാടകലോകത്തു നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 

തൃപ്പൂണിത്തുറ തെക്കുംഭാഗം പടന്നയില്‍ വീട്ടില്‍ കെ ടി സുബ്രഹ്മണ്യന്‍ എന്നാണ് മുഴുവന്‍ പേര്. അരനൂറ്റാണ്ടിലേറെക്കാലം പ്രൊഫഷണല്‍ നാടകരംഗത്തു തിളങ്ങിയ ശേഷമാണ് സിനിമാ രംഗത്തെത്തുന്നത്. 

രാജസേനന്റെ 'അനിയന്‍ ബാവ, ചേട്ടന്‍ ബാവ' യാണ് പടന്നയിലിന്റെ ആദ്യസിനിമ. തുടര്‍ന്ന് 140 ഓളം സിനിമകളില്‍ അഭിനയിച്ചു. സിനിമാ നടനായിട്ടും തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT