Uma Shankari 
Entertainment

അര്‍ബുദവുമായി പോരാട്ടത്തിലെന്ന് 'കുബേരന്‍' നായിക; കീമോയ്ക്കിടയിലും ചിരി വിടാതെ ഉമ ശങ്കരി; കഠിനമായ നാളുകളെന്ന് താരം

അഭിനയത്തില്‍ സജീവമല്ലെങ്കിലും ഉമ ശങ്കരിയെ ആരാധകര്‍ മറന്നിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കുബേരന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്ത ഇടം നേടിയ നടിയാണ് ഉമ ശങ്കരി. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും ഉമ ശങ്കരിയെ ആരാധകര്‍ മറന്നിട്ടില്ല. ജീവിതത്തില്‍ പ്രയാസമേറിയ നാളുകളിലൂടെയാണ് ഉമ കടന്നു പോകുന്നത്. ഈയ്യടുത്താണ് താരത്തിന് സ്തനാര്‍ബുദം ആണെന്ന് കണ്ടെത്തുന്നത്.

ചികിത്സയുടെ വിവരങ്ങള്‍ പങ്കുവെക്കുന്ന ഉമ ശങ്കരിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കീമോതെറാപ്പി രണ്ടാം ഘട്ടത്തിലെത്തിയെന്നാണ് താരം പറയുന്നത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രവും ഉമ ശങ്കരി പങ്കുവച്ചിട്ടുണ്ട്.

'കീമോയുടെ രണ്ടാം റൗണ്ട്. ഞാന്‍ ഓരോ ദിവസമായി മുന്നോട്ട് പോകുന്നു. ഭാരമുള്ള ദിവസങ്ങളെ നേരിടാന്‍ പഠിക്കുകയും കരുത്തു തോന്നുന്ന ദിവസങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നു. എന്നും എനിക്കൊപ്പം നില്‍ക്കുന്ന എന്റെ കുടുംബത്തിനും എന്റെ ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാന്‍ എന്റെ ഭാഗം ചെയ്യുന്നു. സുഖം പ്രാപിക്കുന്നു, ഒപ്പം പുരോഗതിയില്‍ ശ്രദ്ധയൂന്നുന്നു. പുരോഗതി പൂര്‍ണമല്ല. പക്ഷെ അത് യാഥാര്‍ത്ഥ്യമാണ്' എന്നാണ് ഉമ ശങ്കരി കുറിച്ചത്.

കുബേരനിലൂടെയാണ് ഉമ ശങ്കരി മലയാളത്തിലെത്തുന്നത്. പിന്നീട് വസന്തമല്ലിക, ഈ സ്‌നേഹതീരത്ത് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് തനിക്ക് സ്തനാര്‍ബുദമാണെന്ന് ഉമ ശങ്കരി വെളിപ്പെടുത്തന്നത്. 2000 ല്‍ തമിഴ് ചിത്രം വീരനാടായിലൂടെയാണ് ഉമ അരങ്ങേറുന്നത്. പിന്നീട് തമിഴിലും കന്നഡയിലും മലയാളത്തിലുമെല്ലാം അഭിനയിച്ചു. 2006 ല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ എച്ച് ദുഷ്യന്തിനെ വിവാഹം കഴിച്ചു. വിവാഹത്തോടെ അഭിനയത്തോട് വിട പറയുകയായിരുന്നു.

Kuberan fame Uma Shankari is battling cancer. Her latest photo from hospital bed goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

ഡ്രൈവിംഗ് ഇഷ്ടമാണോ?, പത്താം ക്ലാസ് മതി, സ്വിഫ്റ്റിൽ വൻ അവസരം

വിദേശത്തുള്ളവര്‍ക്ക് ഡിവോഴ്‌സ് നേടാന്‍ ഇന്ത്യയില്‍ വരണമോ? നിയമം ഇങ്ങനെ

ഉസ്ബക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥിനിയുടെ കൊലപാതകം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു