ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'നടിക്കൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പം'; കുഞ്ചാക്കോ ബോബൻ

തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അതിൻ്റെ പരിണിതഫലം എന്തുതന്നെയാണെങ്കിലും സത്യം വിജയിക്കുമെന്നും താരം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

നടിയെ ആക്രമിച്ച കേസിൽ താൻ നിന്നത് സത്യത്തിനൊപ്പമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അതിൻ്റെ പരിണിതഫലം എന്തുതന്നെയാണെങ്കിലും സത്യം വിജയിക്കുമെന്നും താരം പറഞ്ഞു. പുതിയ ചിത്രം 'ന്നാ താൻ കേസ് കൊടിന്റെ പ്രൊമോഷൻ പരിപാടികളിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. 

"നടിക്കൊപ്പം എന്നതിനേക്കാൾ ഉപരി ഞാൻ സത്യത്തിനൊപ്പം ആണ് നിന്നിട്ടുള്ളത്. സത്യം വിജയിക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് ആരുടെ ഭാഗത്താണ് എങ്കിലും. അത് മാത്രമാണ് എനിക്ക് ഇപ്പോൾ പറയാൻ ഉള്ളത്. എൻ്റെ ഭാഗത്ത്, എനിക്കറിയാവുന്ന കാര്യങ്ങൾ, അല്ലെങ്കിൽ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ അത് അതേപോലെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിൻ്റെ പരിണിതഫലം എന്തുതന്നെയാണ് എങ്കിലും സത്യം വിജയിക്കും. അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്, അത് ആരുടെ ഭാഗത്താണ് എങ്കിലും,"- കുഞ്ചാക്കോ ബോബൻ പറഞ്ഞു. 

രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ലുക്കിൽ എത്തുന്ന ചിത്രം ഈ മാസം 11നാണ് തിയറ്ററിൽ എത്തുന്നത്. തമിഴ് താരം ഗായത്രി ശങ്കർ ആണ് ചിത്രത്തിൽ നായികയാവുന്നത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബൻ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. രാജേഷ് മാധവൻ, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിലെ ​ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം ഇതിനോടകം വൻ വൈറലാണ്. 
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍