ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ഓ പ്രിയേ... ദൈവത്തിന് പറ്റിയ തെറ്റല്ല, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ചത് നീയാണ്'; 17ാം വിവാഹവാർഷികത്തിൽ ചാക്കോച്ചൻ

സോഷ്യൽ മീഡിയയിൽ പങ്കുച്ച മനോഹരമായ കുറിപ്പിലൂടെയാണ് താരം സന്തോഷം ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്നിനു പിറകെ ഒന്നായി ആഘോഷ ദിനങ്ങളാണ് കുഞ്ചാക്കോ ബോബന്റെ ജീവിതത്തിൽ. സിനിമയിലെ 25ാം വാർഷികം ആഘോഷിച്ചതിന് പിന്നാലെ 17ാം വിവാഹ വാർഷികം ആഘോഷമാക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുച്ച മനോഹരമായ കുറിപ്പിലൂടെയാണ് താരം സന്തോഷം ആരാധകരെ അറിയിച്ചത്. തന്റെ ജീവിതത്തിൽ ഏറ്റവും മികച്ച കാര്യമാണ് ഭാര്യ പ്രിയ എന്നാണ് താരം കുറിക്കുന്നത്. പ്രിയയ്ക്കും മകൻ ഇസഹാക്കിനുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 

കുഞ്ചാക്കോ ബോബന്റെ കുറിപ്പ് 

‘ഔദ്യോഗികമായി ഞങ്ങളൊരുമിച്ചതിന്റെ മധുരപതിനേഴ്. പ്രിയ ഭാര്യേ നിന്നോടൊപ്പം ജീവിതം മികച്ചതായി തുടരുന്നു. ഈ ഡിജിറ്റൽ ലോകത്തിൽ നീയാണ് എന്റെ വേ​ഗതയേറിയ വൈഫൈ. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തുകയാണ്. അതെങ്ങനെയെന്ന് എനിക്ക് അറിയില്ല. എന്നെയും എന്റെ കുടുംബത്തെയും എന്റെ തൊഴിലിനെയും സുഹൃത്തുക്കളെയും പരിപാലിക്കുന്നു, ഒപ്പം എന്റെ ജീവിതത്തെ സന്തുലിതമായി നിലനിർത്തുന്നു.  

ഏതൊരു സാധാരണ ദമ്പതികളെയും പോലെ നമുക്കിടയിലും ചെറിയ വഴക്കുകൾ ഉണ്ടാകാറുണ്ട്. പക്ഷേ രാത്രി അവസാനിക്കുന്നതിന് മുമ്പ് അവ പരിഹരിക്കാനും അടുത്ത ​ദിവസം മികച്ചതാക്കാനും നമ്മൾ ശ്രദ്ധിക്കാറുമുണ്ട്. ഇന്ന് ഞാൻ നല്ല ചിത്രങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഭൂരിഭാ​ഗം ക്രെഡിറ്റും നിനക്കാണ്.. സ്വയം വിശ്വസിക്കാനും എല്ലാത്തിനെയും വ്യത്യസ്തമായ വീക്ഷണകോണിൽ കാണാനും ഏറ്റവും മികച്ചതിനായി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്..  ഓ പ്രിയേ...എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം നീയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച മികച്ച കാര്യം. ഇത് വളരെ ലളിതവും എന്നാൽ മധുരതരവുമായ ഒരു ആഘോഷമായിരുന്നു. അതിനിടയിൽ ഞങ്ങളുടെ മകനും ഉണ്ടായിരുന്നത് വളരെ മധുരതരമായി തോന്നി.’–കുഞ്ചാക്കോ ബോബൻ കുറിച്ചു.

2005 ഏപ്രിൽ 2നായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയും വിവാഹിതരാവുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ 2019ലാണ് മകൻ ഇസഹാക്ക് ജനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT