ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന് പരുക്ക്; ഇനി പല്ലു മുറിയെ തി‌ന്നാമെന്ന് പിഷാരടി

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

ടൻ കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ കൈക്ക് പരുക്ക്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനിടെയാണ് താത്തിന് പരുക്കേറ്റത്. ആം സ്ലിങ് ബാൻഡേജ് ധരിച്ചു നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്‍ത 'പരുക്ക്' എന്ന അടിക്കുറിപ്പിലാണ് ചിത്രം. ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തതായും ചാക്കോച്ചൻ വ്യക്തമാക്കി. കയ്യിലിരിപ്പ്, കയ്യിൽ പരുക്ക് തുടങ്ങിയ രസികൻ ഹാഷ്ടാ​ഗും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. നിരവധി പേരാണ് കുഞ്ചാക്കോ ബോബന് രോ​ഗമുക്തി ആശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 

നടനും കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തുമായ രമേഷ് പിഷാരടി രസികൻ കമന്റുമായാണ് എത്തിയത്. ഇന് പല്ലു മുറിയെ തിന്നാം എന്നായിരുന്നു താരത്തിന്റെ കമന്റ്. നവ്യാ നായൻ, മുന്ന, ജിസ് ജോയ് തുടങ്ങിയ നിരവധി പേരും കമന്റുകളുമായി എത്തി. 

അജ​ഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വര്‍ഗീസും അര്‍ജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്. ജിന്റോ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കലാസംവിധായകൻ ഗോകുല്‍ദാസും എഡിറ്റര്‍ നിഷാദ് യൂസഫുമാണ്. കുഞ്ചാക്കോ ബോബൻ അഭിനയിച്ച ന്നാ താൻ കേസ് കൊട് വൻ വിജയമായിരുന്നു. അതിനു പിന്നാലെ അരവിന്ദ് സ്വാമിക്കൊപ്പമുള്ള ഒറ്റ് സിനിമയും റിലീസിനെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT