ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഷെയ്ക്ക് കുടിക്കണം, തെങ്ങിൽ കയറി കരിക്കിട്ട് കുഞ്ചാക്കോ ബോബൻ; പിന്നാലെ എയറിൽ കയറ്റി ആരാധകരും

ഷെയ്ക്ക് കുടിക്കാനുള്ള മോഹവുമായി തെങ്ങിൽ കയറി കരിക്കിട്ട കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഇഷ്ടതാരമാണ് കുഞ്ചാക്കോ ബോബൻ. തുടരെയുള്ള ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് താരം. എന്നാൽ സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ചാക്കോച്ചൻ ഫു‌ൾ ഓണാണ്. രസകരമായ പോസ്റ്റുകളും വിശേഷങ്ങളുമൊക്കെയായി ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോൾ ഷെയ്ക്ക് കുടിക്കാനുള്ള മോഹവുമായി തെങ്ങിൽ കയറി കരിക്കിട്ട കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. 

‘ഒരു കരിക്ക് ഷേക്ക് കുടിക്കാൻ മോഹം..ഒന്നും നോക്കിയില്ല !!അപ്പൊത്തന്നെ തെങ്ങു കേറി....കരിക്കിട്ടു ...ഷെയ്ക്കടിച്ചു ഉണ്ടാക്കി...കുടിച്ചു.ആഗ്രഹങ്ങൾ മാറ്റിവയ്ക്കരുത് ...പരിശ്രമിച്ചു ,അപ്പോൾത്തന്നെ സാധിക്കണം!!’- എന്ന കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. തെങ്ങു കയറാൻ തുടങ്ങുന്നത്. തെങ്ങിന്റെ മണ്ടയിൽ നിന്നുള്ള ചിത്രങ്ങളും താരം ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഹോളി'ഡേ ഫൺ എന്ന ഹാഷ്ടാഗോടെയാണ് കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

എന്നാൽ തെങ്ങിൽ കയറി കഥ ആരാധകർ അത്ര വിശ്വസിച്ച മട്ടില്ല. തെങ്ങിൻ്റെ ഫുൾ ഷോട്ട് ആ ക്യാമറയിൽ പതിയില്ലേ എന്നും പുളു അടിക്കല്ലേ എന്നും പറഞ്ഞുകൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്. ചെത്ത് തെങ്ങ് ആയിരുന്നെങ്കിൽ നല്ല ഫ്രഷ് കള്ള് മോന്തി ഇറങ്ങാമായിരുന്നു- എന്നായിരുന്നു ഒരാളുടെ കമന്റ്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ പട എന്ന സിനിമ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി പ്രദർശനം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം