ആരാധികക്കൊപ്പം കുഞ്ചാക്കോ ബോബൻ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

അന്നും ഇന്നും ഒരുപോലെ! 27 വർഷങ്ങൾക്ക് മുൻപ് എടുത്ത ഫോട്ടോ ചാക്കോച്ചനെ കാണിച്ച് ആരാധിക; കൗതുകത്തോടെ നോക്കി നടൻ

27 വര്‍ഷങ്ങള്‍ക്ക് മുൻപ് ചാക്കോച്ചനൊപ്പം എടുത്ത ഒരു ഫോട്ടോയും ആരാധിക നടന് കാണിച്ചു കൊടുത്തു.

സമകാലിക മലയാളം ഡെസ്ക്

താരങ്ങളോടുള്ള ആരാധകരുടെ സ്നേഹപ്രകടനങ്ങളൊക്കെ പലപ്പോഴും സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറാറുണ്ട്. വർഷങ്ങൾക്ക് ശേഷം തന്റെ ഇഷ്ട നടനെ കൺമുൻപിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ഒരു ആരാധികയിപ്പോൾ. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയപ്പോഴായിരുന്നു നടൻ കുഞ്ചാക്കോ ബോബൻ തന്റെ ആരാധികയെ കണ്ടുമുട്ടിയത്.

27 വര്‍ഷങ്ങള്‍ക്ക് മുൻപ് ചാക്കോച്ചനൊപ്പം എടുത്ത ഒരു ഫോട്ടോയും ആരാധിക നടന് കാണിച്ചു കൊടുത്തു. യുവതിയുടെ ഫോണില്‍ സൂക്ഷിച്ച പഴയ ചിത്രം നടന് കാണിച്ചു കൊടുക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തിരുവനന്തപുരം വിമന്‍സ് കോളജില്‍ നടന്ന പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം.

വേദിയില്‍ നില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബന്, ആള്‍ക്കൂട്ടത്തില്‍ നിന്ന യുവതി തന്റെ ഫോണില്‍ സൂക്ഷിച്ച പഴയ ചിത്രം കാണിച്ചു കൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇരുവരും ഒരുമിച്ചുള്ള പഴയ ചിത്രം കണ്ട നടന്‍ ഒരു ചെറുപുഞ്ചിരിയോടെ തന്റെ ഫോണെടുത്ത് ആ ചിത്രം പകര്‍ത്തി. ശേഷം ആരാധികയോട് സ്റ്റേജിലേക്ക് കയറി വരാന്‍ പറയുകയും ചെയ്തു.

പണ്ടത്തെ ചിത്രം കൈയില്‍ ഉയര്‍ത്തി പിടിച്ച് ആരാധികയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനും നടൻ മറന്നില്ല. ആരാധികയ്ക്ക് ഹസ്തദാനം നല്‍കി അവരോട് നന്ദി പറയുന്നതും വിഡിയോയില്‍ കാണാം. ഹൃദ്യമായ വിഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വിഡിയോ കുഞ്ചാക്കോ ബോബനും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ പ്രചരണാര്‍ഥം നടന്ന പരിപാടിയില്‍ നടന്‍ ജഗദീഷും കുഞ്ചാക്കോ ബോബനും ഒരുമിച്ച് ഡാന്‍സ് ചെയ്ത വിഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

SCROLL FOR NEXT