മമ്മൂട്ടിയും ഇസഹാഖും/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മമ്മൂട്ടിയെ പഞ്ചഗുസ്തിയിൽ തോൽപ്പിച്ച് ചാക്കോച്ചന്റെ ഇസക്കുട്ടൻ, കയ്യടിച്ച് സൂപ്പർതാരം: വിഡിയോ

സൂപ്പർതാരത്തിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ കടുത്ത ആരാധകനാണ് കുഞ്ചാക്കോ ബോബൻ. സൂപ്പർതാരത്തോടുള്ള കടുത്ത ആരാധനയെക്കുറിച്ച് നടൻ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ കുടുംബവുമായും അടുത്ത ബന്ധമാണ് മമ്മൂട്ടി സൂക്ഷിച്ചിട്ടുള്ളത്. സൂപ്പർതാരത്തിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

കുഞ്ചാക്കോ ബോബന്റെ മകൻ ഇസക്കുട്ടനൊപ്പം പഞ്ചഗുസ്തി നടത്തുന്ന മമ്മൂട്ടിയെയാണ് വിഡിയോയിൽ കാണുന്നത്. സോഫയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് ഉഷാറോടെ എത്തുകയാണ് ഇസ. തുടർന്ന് മമ്മൂട്ടിയുടെ കൈ പിടിച്ച് പഞ്ച ​ഗുസ്തി നടത്തി തോൽപ്പിക്കുകയായിരുന്നു. ജയിച്ച സന്തോഷത്തിൽ തുള്ളിച്ചാടുന്ന ഇസക്കുട്ടനെ കണ്ട് കയ്യടിക്കുന്ന മമ്മൂട്ടിയേയും വിഡിയോയിൽ കാണാം. 

മെ​ഗി കിഡ് മമ്മൂട്ടി വിത്ത് മൈ കിഡ് എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സൂപ്പർതാരത്തിന് പിറന്നാൾ ആശംസകളും അറിയിച്ചിട്ടുണ്ട്. ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അപ്പനേയും മകനേയും ഫാനാക്കി കളഞ്ഞല്ലോ മമ്മൂക്ക എന്നാണ് ആരാധകരുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും