കുഞ്ചോക്കോ ബോബന്‍, അമല്‍ നീരദ് ഫെയ്സ്ബുക്ക്
Entertainment

'വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഫ്രെയ്മില്‍ ഞാന്‍ നിന്നു, സ്വപ്‌ന സാക്ഷാത്കാരം'; അമല്‍ നീരദിന് പിറന്നാള്‍ ആശംസിച്ച് ചാക്കോച്ചന്‍

ബോഗയ്ന്‍വില്ലയില്‍ അഭിനയിക്കാനായത് സ്വപ്‌ന സാക്ഷാത്കാരം ആണ് എന്നാണ് കുഞ്ചോക്കോ ബോബന്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ അമല്‍ നീരദിന് പിറന്നാള്‍ ആശംസകളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. അമലിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് താരം കുറിച്ചത്. ബോഗയ്ന്‍വില്ലയില്‍ അഭിനയിക്കാനായത് സ്വപ്‌ന സാക്ഷാത്കാരം ആണ് എന്നാണ് കുഞ്ചോക്കോ ബോബന്‍ പറയുന്നത്. അമല്‍ നീരദിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു കുറിപ്പ്.

നിങ്ങള്‍ കാറില്‍ പോകുന്നത് ആദ്യമായി കണ്ടത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, സിനിമയിലെ ഏറ്റവും സ്‌റ്റൈലിഷായ രംഗങ്ങള്‍ക്ക് പിന്നിലുള്ള ആളാണല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ വ്യക്തിയുടെ ഫ്രെയ്മില്‍ നില്‍ക്കാന്‍ എനിക്കായി. ഇതെനിക്ക് സ്വപ്‌ന സാഫല്യമാണ്. അതിനേക്കാളേറെ സിനിമയുടെ നിര്‍മാണത്തില്‍ അദ്ദേഹവുമായി സഹകരിക്കാനായതിന്റെ സന്തോഷവും. സിനിമയാണ് ഞങ്ങളെ ബന്ധിപ്പിക്കുന്നതെങ്കിലും ഞങ്ങള്‍ തമ്മില്‍ പറഞ്ഞറിയിക്കാനാവാത്ത ബന്ധമുണ്ടെന്ന് എപ്പോഴും തോന്നും. വലിയ ഹൃദയത്തിന്റെ ഉടമയായ ഈ മനുഷ്യനും എല്ലാക്കാലവും സന്തോഷവും ആരോഗ്യവും ഭാഗ്യവുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ അമല്‍ നീരദ്.- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബോഗയ്ന്‍വില്ല. കുഞ്ചാക്കോ ബോബനൊപ്പം ഫഹദ് ഫാസിലും ജ്യോതിര്‍മയിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയയും ഒന്നിച്ച സ്തുതി എന്ന ഗാനം വന്‍ വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT