കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം തീയറ്ററിലേക്ക് ആളെ എത്തിക്കാന്‍ ആവുമെന്ന പ്രതീക്ഷയില്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ഇന്ന് എത്തുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നിരുന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും കോടതി നോട്ടീസ് അയച്ചു. സുരുമാരക്കുറുപ്പിന്റെ സ്വകാര്യതക്കുള്ള അവകാശക്കെ ഹനിക്കുന്നതാണ് സിനിമ എന്ന ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി. സുകുമാരക്കുറുപ്പിനെ വെള്ളപൂശാന്‍ ശ്രമിക്കുകയാണ് സിനിമയിലൂടെ ചെയ്യുന്നത് എന്ന വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.
ശോഭിത ധുലിയാണ് കുറുപ്പില്‍ ദുല്‍ഖറിന്റെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, വിജയ രാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമ വ്യവസായ മേഖലയ്ക്ക് ഉണര്‍വേകാന്‍ കുറുപ്പിന്റെ റിലീസിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates