Lakshmi Manchu ഇന്‍സ്റ്റഗ്രാം
Entertainment

താരപുത്രിയായിട്ടും രക്ഷയില്ല, അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു; തുറന്ന് പറഞ്ഞ് ലക്ഷ്മി മന്‍ചു

മീടു മൂവ്‌മെന്റിന്റെ സമയത്തെ പരാതികള്‍ കേട്ട് താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ലക്ഷ്മി മന്‍ചു. തന്റെ പതിനഞ്ചാം വയസില്‍, പത്താം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ അനുഭവമാണ് ലക്ഷ്മി മന്‍ചു വെളിപ്പെടുത്തുന്നത്. മോഹന്‍ ബാബുവിനെപ്പോലെ വലിയൊരു താരത്തിന്റെ മകളായിരുന്നിട്ടും തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

സാധാരണ താന്‍ സ്‌കൂളില്‍ പോയിരുന്നത് വീട്ടിലെ വണ്ടിയില്‍ ഡ്രൈവര്‍ക്കും ബോഡി ഗാര്‍ഡിനും അമ്മയ്ക്കുമൊപ്പമായിരുന്നു. എന്നാല്‍ അന്നേ ദിവസം ഹോള്‍ടിക്കറ്റ് വാങ്ങാാനായി തനിക്ക് ബസില്‍ യാത്ര ചെയ്യേണ്ടി വന്നുവെന്നാണ് ലക്ഷ്മി മന്‍ചു പറയുന്നത്.

''എനിക്ക് അതിക്രമം നേരിട്ടു. വൃത്തികെട്ടൊരു ഫീലിങ് ആയിരുന്നു അത്. എനിക്ക് അന്ന് 15 വയസാണ്. ഞാനൊരു കൊച്ചുകുട്ടിയാണെന്ന് പോലും അവര്‍ക്ക് അറിയുമായിരുന്നോ എന്നറിയില്ല. ഞാന്‍ മാറി നിന്നു. അടിയുണ്ടാക്കാന്‍ പോയില്ല. ഞാനിത് എന്റെ കൂട്ടുകാരികളോട് പറഞ്ഞപ്പോള്‍ അവര്‍ക്കെല്ലാവര്‍ക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്, എന്നെ മാത്രമായി തെരെഞ്ഞടുത്തത് അല്ല'' ലക്ഷ്മി പറയുന്നു.

ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും പൊതുഗതാഗതം ഉപയോഗിക്കേണ്ടി വന്നിട്ടുള്ള പെണ്‍കുട്ടികളില്‍ ആരെങ്കിലും തങ്ങള്‍ക്ക് ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നുണയാണെന്നും ലക്ഷ്മി പറയുന്നു. മീടു മൂവ്‌മെന്റിന്റെ സമയത്ത് വനിതാ കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.

Lakshmi Manchu recalls horrific experience she faced when she was 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദമോ?; കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍

ഹെൽമെറ്റ് വെച്ചാൽ മുടി കൊഴിയുമോ?

ഹൃദയാഘാതം തടയാൻ മുൻകരുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എ ഐ പണി തുടങ്ങി, 4.28 ല​ക്ഷം ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​നങ്ങൾ കണ്ടെത്തിയതായി ദുബൈ പൊലീസ്

'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്'; മഹേഷ് ബാബുവിന്റെ എൻട്രിയെ ട്രോളി സോഷ്യൽ‌ മീഡിയ

SCROLL FOR NEXT