Lakshmi Priya 
Entertainment

'ആ മുതുവാന്മാര്‍ രണ്ട് യൂട്യൂബേഴ്‌സ്, നടന്മാരല്ല; സ്ത്രീകളെക്കുറിച്ച് ഇക്കിളിക്കഥകള്‍ പറയുന്നവര്‍'; പൂട്ടുമെന്ന് ലക്ഷ്മി പ്രിയ

ഇതുപോലെയുള്ള യൂട്യൂബര്‍മാരെ നിരോധിക്കും വരെ ഞാന്‍ പോരാടും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി നടി ലക്ഷ്മി പ്രിയ നേരത്തെ അറിയിച്ചിരുന്നു. ലിങ്കുകള്‍ സഹിതം സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് ലക്ഷ്മി പ്രിയ അറിയിച്ചത്. ഈ വിവരം പങ്കുവച്ച കുറിപ്പില്‍ ലക്ഷ്മി പ്രിയ 'മലയാള സിനിമയിലെ രണ്ട് മുതുവാന്മാര്‍' എന്ന പരാമര്‍ശം നടത്തിയിരുന്നു. ഈ പ്രയോഗത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ.

തന്റെ പോസ്റ്റില്‍ പറഞ്ഞ മുതുവാന്മാര്‍ രണ്ട് പരദൂഷണക്കാരായ യൂട്യൂബര്‍മാരാണെന്നും നടന്മാരല്ലെന്നുമാണ് ലക്ഷ്മി പ്രിയ വ്യക്തമാക്കുന്നത്. രണ്ട് പേരും സിനിമ ചരിത്രം പറയുന്നവരാണ്. കൂടുതലും സത്രീകളെക്കുറിച്ചാണെന്നും ലക്ഷ്മി പ്രിയ പറയുന്നു. ലക്ഷ്മി പ്രിയയുടെ വാക്കുകളിലേക്ക്:

നേരത്തേ ഇട്ട പോസ്റ്റില്‍ അവ്യക്തത ഉണ്ട് എന്ന് സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നതിനാല്‍ തിരുത്തുവാന്‍ ആണ് ഈ പോസ്റ്റ്. ' മുമ്പ് മലയാള സിനിമയില്‍ എന്തോ ആയിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് മുതുവാന്‍ മാര്‍ ' എന്ന പ്രയോഗം അവ്യക്തമാണ് എന്ന് മനസിലാക്കുന്നു. അവര്‍ രണ്ട് പരദൂഷണക്കാരായ യൂട്യൂബര്‍മാരാണ്. നടന്‍മാരല്ല.

രണ്ടു പേരും സിനിമാ ചരിത്രം പറയും. മരിച്ചു പോയവര്‍ എന്നോ ജീവിച്ചിരിക്കുന്നവര്‍ എന്നോ വ്യത്യാസമില്ലാതെ ആരെയും പറ്റി പറയും. കൂടുതലും സ്ത്രീകളെപ്പറ്റിയാണ്. ഇക്കിളി കഥകള്‍ ആണ് കൂടുതല്‍ താല്പ്പര്യം. പണ്ടത്തെ ചില മഞ്ഞ മാസികകളെപ്പോലെ. ഒരാള്‍ അവകാശപ്പെടുന്നത് സില്‍ക്ക് സ്മിത മരിച്ചു കിടന്നപ്പോള്‍ മോര്‍ച്ചറിയില്‍ നഗ്‌നത മറയ്ക്കാനുള്ള തുണി വാങ്ങി കൊടുത്തത് പോലും അദ്ദേഹമാണ് എന്നൊക്കെയാണ്.

പിന്നെ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ സിനിമാ വിശേഷങ്ങളും അധികം പേരും മണ്‍ മറഞ്ഞു പോയവരും ഒക്കെ ആകുമ്പോ ശരിയാവാം എന്ന ഒരു തോന്നല്‍ നമുക്കും വരും. നേരിട്ട് കണ്ട ദൃക്സാക്ഷി വിവരണം പോലെയാണ് പറച്ചില്‍. ഇവരെല്ലാം ജോലി ചെയ്തു തന്നെ ജീവിക്കണം. അതുകൊണ്ട് ഇതുപോലെയുള്ള യൂട്യൂബര്‍മാരെ നിരോധിക്കും വരെ ഞാന്‍ പോരാടും. കഴിഞ്ഞ ആഴ്ച രജിസ്റ്റര്‍ ചെയ്ത കേസ് ഒരു തുടക്കം മാത്രമാണ്.

യൂട്യൂബിനും സെന്‍സറിങ് വേണം. എത്രയോ നല്ല വീഡിയോസ് ചെയ്യുന്ന ആളുകള്‍ ഉണ്ട്? കോഴിക്കോട് ഉള്ള ഒരു ഉമ്മയുണ്ട്. ആളുകളെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഉമ്മ. നല്ല ഭക്ഷണം ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നവര്‍, ഡാന്‍സ്, പാട്ട്, നാട്ടു വൈദ്യം അങ്ങനെ എത്ര എത്ര പേരുണ്ട്? അതൊന്നും ചെയ്യാതെ പരദൂഷണ വീഡിയോ ചെയ്യുന്നവരെ പൂട്ടുക തന്നെ ചെയ്യും.

Lakshmi Priya slams two youtubers for spreading false stories about cinema world.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് സൈന്യം

മോഹന്‍ലാലും ജഗതിയും യോദ്ധ സെറ്റില്‍ എപ്പോഴും ചിരിയായിരുന്നു, എനിക്ക് ഒന്നും മനസിലായിരുന്നില്ല: മധുബാല

മിഷന്‍ സമുദ്ര ഹിറ്റാകുമോ?, വീര്യം കുറഞ്ഞ മദ്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി, ഹോര്‍മൂസ് വീണ്ടും അടച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ആലപ്പുഴയിൽ രണ്ട് മെഡിക്കല്‍ കോളജുകള്‍ വേണ്ട, ചെന്നിത്തലയുടെ സ്വാധീനം'; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജി സുധാകരന്‍

'മമിതയുടെ പേര് വെക്കാന്‍ എന്താണ് തടസം?'; സൂര്യ ചിത്രത്തിന്റെ പോസ്റ്ററിനെതിരെ സനം ഷെട്ടി