'ബേബീസ് യുണൈറ്റഡ്'; ഉയിരിനേയും ഉലകിനേയും കൊഞ്ചിച്ച് മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വിഘ്‌നേഷ് ശിവനാണ് മക്കള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
Mammootty
Mammootty
Updated on
1 min read

തെന്നിന്ത്യയുടെ സൂപ്പര്‍ നായിക നയന്‍താരയുടെ മക്കളായ ഉയിരും ഉലകും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ഉയിരിനും ഉലകിനുമൊപ്പമുള്ള മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അച്ഛനായ സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ് മക്കള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

'ചെറിയ ചിരികളും വലിയ സന്തോഷങ്ങളും, ഒപ്പം ഒരുപാട് സ്‌നേഹവും' എന്ന കുറിപ്പോടെയാണ് ഈ ചിത്രം മമ്മൂട്ടി കമ്പനിയും പങ്കുവച്ചിട്ടുണ്ട്. താരങ്ങള്‍ക്കിടയിലെ ആത്മബന്ധവും, കുട്ടികളുടെ നിഷ്‌കളങ്കതയുമെല്ലാം ചിത്രത്തില്‍ നിന്നും വായിച്ചെടുക്കാം. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കമന്റുകളുമായി ആരാധകരും താരങ്ങളുമെല്ലാം ഓടിയെത്തുകയാണ്.

സിനിമയില്‍ ജനപ്രീയ ജോഡിയാണ് നയന്‍താരയും മമ്മൂട്ടിയും. ഇരുവരും ഒടുവിലായി അഭിനയിച്ച പേട്രിയേറ്റിന്റെ ഡബ്ബിങിന് മമ്മൂട്ടി ചെന്നൈയിലെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. കുടുംബസമേതമായിരുന്നു നയന്‍താര ഡബ്ബിങിനെത്തിയത്. 'അച്ചോടാ ബേബീസ് യുണൈറ്റഡ്' എന്നാണ് ചിത്രത്തിന് ലഭിച്ച ഹിറ്റ് കമന്റുകളിലൊന്ന്.

മമ്മൂട്ടിയും നയന്‍താരയും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഒരുമിച്ച ജോഡിയാണ്. രാപ്പകല്‍, തസ്‌കരവീരന്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് പേട്രിയറ്റ്.

Mammootty
'ഞാന്‍ മരിച്ചെന്ന് കരുതി റീത്തുമായി വന്നു, കൊന്ന് പൈസയുണ്ടാക്കി തിന്നാല്‍ ദഹിക്കില്ല'; തുറന്നടിച്ച് കുളപ്പുള്ളി ലീല
Mammootty
'ഫ്രണ്ട്‌സ്' സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു; സിറ്റ് കോമുകളുടെ 'സീന്‍ മാറ്റിയ' ഇതിഹാസം
Mammootty
'ആ ഡേറ്റിനൊന്നും ഞാന്‍ ഉണ്ടാവില്ല, മരിച്ചു പോകും; ഫോണ്‍ എടുത്ത സലിം കുമാര്‍ എന്നോട് പറഞ്ഞു'; നെല്‍സണ്‍ ഐപ്പ് പറയുന്നു
Summary

Mammootty spends time with Nayanathara's kids Uyir and Ulak. Vignesh Sivan shares cute photo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com