'ഫ്രണ്ട്‌സ്' സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു; സിറ്റ് കോമുകളുടെ 'സീന്‍ മാറ്റിയ' ഇതിഹാസം

ടു ആന്റ് ഹാഫ് മെന്നിന്റേയും ദ ബിഗ് ബാങ് തിയറിയുടേയും പൈലറ്റ് എപ്പിസോഡുകള്‍ സംവിധാനം ചെയ്തതും ബറോസ് ആണ്.
James Burrows
James Burrows
Updated on
1 min read

തലമുറകളുടെ പ്രിയപ്പെട്ട സിറ്റ് കോം ഫ്രണ്ട്‌സിന്റെ സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസായിരുന്നു. ഫ്രണ്ട്‌സിന് പുറമെ ചീയേഴ്‌സ്, ടാക്‌സി, വില്‍ ആന്റ് ഗ്രേസ് തുടങ്ങിയ ടെലിവിഷന്‍ കോമഡി സീരീസുകളും സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബമാണ് മരണ വിവാരം സ്ഥിരീകരിച്ചത്.

ജനപ്രീയ സീരീസുകള്‍ ഒരുക്കി ടെലിവിഷന്‍ കോമഡികളുടെ ഗതിമാറ്റിയ സംവിധായകന്‍ ആണെങ്കിലും എന്നും കാമറക്കണ്ണുകളില്‍ നിന്നും അകലം പാലിച്ചിരുന്നു ജയിംസ് ബറോസ്. 1974 ല്‍ തന്റെ 35-ാം വയസില്‍ ദ മേരി ടെയ്‌ലര്‍ മൂര്‍ ഷോ പോലുള്ള ഷോകളിലൂടെയാണ് ബറോസ് കരിയര്‍ ആരംഭിക്കുന്നത്.

പിന്നീടാണ് ചീയേഴ്‌സ്, വില്‍ ആന്റ് ഗ്രേസ് എന്നീ സീരീസുകള്‍ ഒരുക്കുന്നത്. തുടര്‍ന്ന് ഫ്രണ്ട്‌സ്, മൈക്ക് ആന്റ് മോളിയൊരുക്കി. ജനപ്രീയ സിറ്റ് കോമുകളായ ടു ആന്റ് ഹാഫ് മെന്നിന്റേയും ദ ബിഗ് ബാങ് തിയറിയുടേയും പൈലറ്റ് എപ്പിസോഡുകള്‍ സംവിധാനം ചെയ്തതും ബറോസ് ആണ്.

പതിനൊന്ന് തവണ മികച്ച സംവിധായകനുള്ള പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. അഞ്ച് തവണ ഡയറക്ടേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക അവാര്‍ഡുകളും നേടി ടെലിവിഷന്‍ രംഗത്ത് അതികായനായി മാറി. ടെലിവിഷന്‍ സംവിധാന രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2015-ല്‍ ഡയറക്ടേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

James Burrows
'ഈ ചിന്തകൾ കാരണം എനിക്കുറങ്ങാൻ കഴിഞ്ഞില്ല, ഒരു ദിവസം 36 മണിക്കൂർ ഉണ്ടായിരുന്നെങ്കിൽ'; ഉറക്കമില്ലാത്ത രാത്രികളെ കുറിച്ച് ബി​ഗ് ബി
James Burrows
'ആ ഡേറ്റിനൊന്നും ഞാന്‍ ഉണ്ടാവില്ല, മരിച്ചു പോകും; ഫോണ്‍ എടുത്ത സലിം കുമാര്‍ എന്നോട് പറഞ്ഞു'; നെല്‍സണ്‍ ഐപ്പ് പറയുന്നു
James Burrows
'അന്നേ കൊലക്കുറ്റം സമ്മതിച്ച് ജയിലിൽ പോയാൽ മതിയാരുന്നു, ഇതിപ്പോ ഐസിയുവിലും ആയി!' എയറിലായി 'ദൃശ്യം 3'
Summary

James Burrows, director of Friends passes away at 85.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com