'ഈ ചിന്തകൾ കാരണം എനിക്കുറങ്ങാൻ കഴിഞ്ഞില്ല, ഒരു ദിവസം 36 മണിക്കൂർ ഉണ്ടായിരുന്നെങ്കിൽ'; ഉറക്കമില്ലാത്ത രാത്രികളെ കുറിച്ച് ബി​ഗ് ബി

ചെയ്യാനേറെ കാര്യങ്ങളുണ്ട്, എന്നാൽ 24 മണിക്കൂർ സമയം വളരെ കുറവാണ്
Amitabh Bachchan
Amitabh Bachchanഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അമിതാഭ് ബച്ചൻ ഇപ്പോഴും തന്റെ ജോലിയോടുള്ള സമർപ്പണവും ആത്മ വിമർശനവും തുടരുകയാണ്. 83-ാം വയസിലും തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിൽ ജോലിഭാരം കാരണം തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് ലഭിക്കുന്നതെന്ന് ബി​ഗ് ബി പറയുന്നു. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് താരം മനസ് തുറന്നത്.

ഒരു ജോലി പൂർത്തിയാക്കിയ ശേഷവും അത് കൂടുതൽ നന്നായി ചെയ്യാമായിരുന്നു എന്ന തോന്നലാണ് പലപ്പോഴും താരത്തെ അലട്ടുന്നത്. "ജോലി കഴിഞ്ഞ് കുറച്ച് നിമിഷങ്ങൾ മാത്രം. അത് പൂർത്തിയാക്കിയ ശേഷം, അത് കൂറച്ചു കൂടി നന്നായി ചെയ്യാമായിരുന്നു എന്ന് എനിക്ക് തോന്നി. അനുവാദം ലഭിച്ചപ്പോൾ ഞാൻ അത് വീണ്ടും ചെയ്തു.

എന്നാൽ അത് കൂടുതൽ മെച്ചപ്പെട്ടോ ഇല്ലെയോ എന്ന് എനിക്കറിയില്ല. അത് കാണുന്നവർക്ക് മാത്രമേ പറയാൻ കഴിയൂ. ഈ ചിന്തകൾ കാരണം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സമയം പോയതറിഞ്ഞില്ല, പെട്ടെന്ന് പ്രഭാതമായി’ ബച്ചൻ ബ്ലോഗിൽ കുറിച്ചു. ഒരാഴ്ച മുൻപ് പങ്കുവച്ച ബ്ലോ​ഗിലും ബച്ചൻ തന്റെ ജോലിത്തിരക്കിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

"ജോലിയാണ് ജോലി.. ജോലിയാണ് ജോലി.. ജോലിയാണ് ജോലി.. !!! ഇന്ന് ചിത്രീകരിച്ച 12 ഷോർട്ട് ഫിലിമുകൾ.. 2 എണ്ണം ഇപ്പോഴും ചിത്രീകരിച്ചു കഴിഞ്ഞു.. ഇപ്പോൾ നിങ്ങൾക്കായി പ്രവർത്തിക്കുന്നു".- എന്നാണ് ബച്ചൻ കുറിച്ചത്. ഒരേസമയം ഒന്നിലധികം പ്രൊജക്ടുകളിൽ പ്രവർത്തിക്കുന്ന ബച്ചൻ തന്റെ തിരക്കേറിയ ഷെഡ്യൂളിനെക്കുറിച്ച് രസകരമായ അഭിപ്രായവും പങ്കുവച്ചിട്ടുണ്ട്.

"ചെയ്യാനേറെ കാര്യങ്ങളുണ്ട്, എന്നാൽ 24 മണിക്കൂർ സമയം വളരെ കുറവാണ്... ഒരു ദിവസം 36 മണിക്കൂർ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു! അതും പോരാഞ്ഞ് പിന്നീട് 48 മണിക്കൂർ വേണമെന്ന് തോന്നും. പക്ഷേ അതെ, നടപ്പിലാക്കാൻ, പഠിക്കാൻ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്, സമയവും: കാലചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു! അപ്പോൾ സഹോദരാ, നമുക്ക് പോയി ഒരു കളി കാണാം, കാലുകൾ കൊണ്ട് കളിക്കുന്ന ഒന്ന്".- അദ്ദേഹം കൂട്ടിച്ചേർത്തു.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗമാണ് ബച്ചന്റെ വരാനിരിക്കുന്ന പ്രധാന പ്രൊജക്ട്. ഈ ചിത്രത്തിൽ അശ്വത്ഥാമാവായി അദ്ദേഹം വീണ്ടും എത്തും. പ്രഭാസ്, കമൽ ഹാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2027 ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്.

Amitabh Bachchan
'ആ ഡേറ്റിനൊന്നും ഞാന്‍ ഉണ്ടാവില്ല, മരിച്ചു പോകും; ഫോണ്‍ എടുത്ത സലിം കുമാര്‍ എന്നോട് പറഞ്ഞു'; നെല്‍സണ്‍ ഐപ്പ് പറയുന്നു
Amitabh Bachchan
'അന്നേ കൊലക്കുറ്റം സമ്മതിച്ച് ജയിലിൽ പോയാൽ മതിയാരുന്നു, ഇതിപ്പോ ഐസിയുവിലും ആയി!' എയറിലായി 'ദൃശ്യം 3'
Amitabh Bachchan
'ചവിട്ടി, മുടി പിടിച്ച് വലിച്ചു, ഐസ് വച്ച് മുഖത്ത് ഇടിച്ചു'; അഞ്ച് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം; അറസ്റ്റ്
Summary

Amitabh Bachchan reveals he still has sleepless nights.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com