Lali PM, Diya Krishna 
Entertainment

'അഹാനയുടെ കല്യാണത്തിന് ദുല്‍ഖര്‍ അവതാരകനായത് മുസ്ലീമാണെന്ന് അറിയാതായിരുന്നോ?'; ദിയ കൃഷ്ണയോട് ലാലി

'നിങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിന് മാത്രം മതിയോ മുസ്ലിങ്ങള്‍ ?'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കേരളത്തിനെതിരെയുള്ള ഉത്തരേന്ത്യന്‍ വ്‌ളോഗറുടെ വിഡിയോ വിവാദമായി മാറിയിരിക്കുകയാണ്. ഫോര്‍ട്ട് കൊച്ചിയില്‍ മുഴുവന്‍ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപണമെന്നുമാണ് വിവാദ വിഡിയോയില്‍ പറയുന്നത്. ലിറ്റിച്ചോക്ക് അപ്പ് എന്ന വ്‌ളോഗറാണ് കേരളത്തെക്കുറിച്ച് വിദ്വേഷ വിഡിയോയുമായെത്തിയത്.

ഈ വിഡിയോയ്ക്ക് പിന്തുണയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകളായ ദിയ കൃഷ്ണയുമെത്തിയിരുന്നു. സാഡ് റിയാലിറ്റി എന്നായിരുന്നു ദിയയുടെ കമന്റ്. പിന്നാലെ ദിയയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ദിയയ്‌ക്കെതിരെ വിമര്‍ശനവുമായെത്തിയവരില്‍ ലാലി പിഎമ്മുമുണ്ട്. അതെന്താ ദിയേ അങ്ങനെയൊരു ടോക്ക് എന്നാണ് ലാലി പിഎം ചോദിക്കുന്നത്.

''അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്. കേരളത്തില്‍ മുസ്ലീങ്ങളില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്! അവരെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞ ഒരു പെണ്‍കുട്ടിയെ ഒരിക്കല്‍ ഞാന്‍ പരിചയപ്പെട്ടിരുന്നു. കോതമംഗലത്ത് മുസ്ലീങ്ങള്‍ക്ക് സ്ഥലം കൊടുക്കാറില്ലെന്ന് എന്റെയൊരു ഫ്രണ്ട് ഒരിക്കല്‍ പറഞ്ഞ് കേട്ടിരുന്നു. മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതൊക്കെയാണ് സാഡ് റിയാലിറ്റി ദിയാ' എന്നാണ് ലാലി പറയുന്നത്.

''നിങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിന് മാത്രം മതിയോ മുസ്ലിങ്ങള്‍ ? ഈയിടെ അഹാനായുടെ കല്യാണത്തിന്റെ അവതാരകനായത് ദുല്‍ഖര്‍ ആണെന്ന് വാര്‍ത്ത കണ്ടിരുന്നു. ദുല്‍ഖര്‍ മുസ്ലീമാണെന്നറിയാതായിരുന്നോ അത്?' എന്നുമായിരുന്നു ലാലിയുടെ പോസ്റ്റ്. അതേസമയം വിഡിയോ വിവാദമായതോടെ ദിയ കമന്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ദിയയുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Lali PM calls out Diya Krishna for supporting hatred video against kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

കൈയില്‍ 20 ലക്ഷം രൂപ ഉണ്ടോ?, റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം; മൂന്ന് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍

600 കിലോമീറ്റര്‍ റേഞ്ച്, ഏഴുപേര്‍ക്ക് യാത്ര ചെയ്യാം; ബിവൈഡിയുടെ പ്രീമിയം ബ്രാന്‍ഡ്, ഡെന്‍സ അടുത്ത മാസം വിപണിയില്‍

സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍എസ്200 അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍

അബുദാബിയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവല്‍ക്കരണം; സ്വകാര്യ സ്‌കൂളുകളില്‍ സ്വദേശി അധ്യാപകരെ നിയമിക്കും